Top

ജോര്‍ജ് എം തോമസിന് പിശക് പറ്റി, കോടഞ്ചേരി മിശ്രവിവാഹത്തില്‍ അസ്വാഭാവികയില്ലെന്ന് പി മോഹനന്‍

13 April 2022 4:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജോര്‍ജ് എം തോമസിന് പിശക് പറ്റി, കോടഞ്ചേരി മിശ്രവിവാഹത്തില്‍ അസ്വാഭാവികയില്ലെന്ന് പി മോഹനന്‍
X

കോഴിക്കോട്: കോടഞ്ചേരി മിശ്രവിവാഹത്തില്‍ അസ്വാഭാവികത ഇല്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന്‍. ഡിവൈഎഫ്‌ഐ കണ്ണോത്ത് മേഖലാ സെക്രട്ടറി ഷെജിന്‍ എംഎസും ജോയ്സനയും തമ്മിലുള്ള വിവാഹം പരസ്പരം സമ്മതത്തോടെയാണ് എന്ന് അവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ വിവാദങ്ങളുടെ ആവശ്യമില്ലെന്നും പി മോഹനന്‍ ചൂണ്ടിക്കാട്ടി.

കോടഞ്ചേരി വിഷയത്തില്‍ പ്രതികരണം നടത്തിയ ജോര്‍ജ് എം തോമസിന് പിശക് പറ്റിയെന്നും പി മോഹനന്‍ ചുണ്ടിക്കാട്ടി. വിഷയത്തില്‍ പ്രതികരിച്ച തനിക്ക് തെറ്റ് സംഭവിച്ചെന്ന് ജോര്‍ജ് എം തോമസ് പാര്‍ട്ടിയെ അറിയിച്ചു. ജോര്‍ജിന്റേത് നാക്കുപിഴയായി കണക്കാക്കുകയാണ്. അതോടെ ആ വിഷയവും അവസാനിച്ചതായും പി മോഹനന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ വിവാഹം സംബന്ധിച്ച് സമുദായങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമം നടന്നു എന്നും പി മോഹനന്‍ ആരോപിച്ചു. ലൗ ജിഹാദ് എന്ന പ്രചാരണം പുര്‍ണമായി തള്ളിയ കെ പി മോഹനന്‍ അത്തരം പ്രചാരണങ്ങള്‍ ആര്‍ എസ്എസിന്റെതാണെന്നും വടകരയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, ഷെജിന്‍ വിവാഹം ചെയ്ത രീതിയെ പരോക്ഷമായി വിമര്‍ശിക്കാനും പി മോഹനന്‍ തയ്യാറായി. ഡിവൈഎഫ്‌ഐ നേതാവ് ഒളിച്ചോടിയത് ശരിയായില്ലെന്നും സിപിഐഎം ജില്ലാ സെക്രട്ടറി പ്രതികരിച്ചു. കുടുംബങ്ങളോട് ആലോചിച്ച് വേണ്ടിയിരുന്നു വിവാഹം. ഷിജിന്‍ നേരത്തെ അറിയിച്ചിരുന്നെങ്കില്‍ പാര്‍ട്ടി ഇടപെട്ടു വിവാഹം നടത്തിക്കൊടുക്കുമായിരുന്നു എന്നും പി മോഹനന്‍ ചുണ്ടിക്കാട്ടി. വിഷയത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ പോലും തെറ്റിദ്ധരിപ്പിച്ചു, അത് അടക്കം തിരുത്താനാണ് പൊതുയോഗം എന്നും കെ മോഹനന്‍ ചുണ്ടിക്കാട്ടി.

ഷിജിനെതിരെ നടപടി പാര്‍ട്ടി പരിഗണയില്‍ ഇല്ല. അത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ മാധ്യമ സൃഷ്ടികള്‍ മാത്രമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Next Story