Top

സംസ്ഥാനത്ത് അതിശക്ത മഴക്ക് സാധ്യത; പത്ത് ജില്ലകളിൽ ഓറഞ്ച് അലെർട്ട്

1 Sep 2022 9:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സംസ്ഥാനത്ത് അതിശക്ത മഴക്ക് സാധ്യത; പത്ത് ജില്ലകളിൽ ഓറഞ്ച് അലെർട്ട്
X

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒറ്റപെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയുണ്ടാകും. 10 ജില്ലകളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, മലപ്പുറം, വയനാട്, കൊല്ലം, എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് തുടരും.

കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കണം എന്ന നിർദേശം നൽകിയിട്ടുണ്ട്. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കണം. കേരള തീരത്ത് 55 കി.മീ വേഗത്തിൽ കാറ്റിനും കടൽ ക്ഷോഭത്തിനും സാധ്യത ഉള്ളതിനാൽ മത്സ്യ ബന്ധനത്തിനും ഇന്ന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

തമിഴ്‌നാടിനും സമീപപ്രദേശങ്ങൾക്കും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നതും തമിഴ്നാട് മുതൽ മധ്യപ്രദേശ് വരെ ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നതുമാണ് കേരളത്തിലെ ശക്തമായ മഴക്ക് കാരണം. നാളെ കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

STORY HIGHLIGHTS: Kerala heavy rain imd issues orange alert in ten districts

Next Story