Top

'ഞെട്ടിപ്പിക്കുന്ന വിവരമുണ്ട്, കരുതിയിരുന്നോളൂ'; നരബലിയില്‍ പൊലീസ് നല്‍കിയ ആദ്യ സൂചനയേക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍

'ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ പരിചയമുള്ളവരെയെല്ലാം വിളിച്ചു. ചിലര്‍ ഫോണെടുത്തെങ്കിലും ഒന്നും പറഞ്ഞില്ല. ചിലരില്‍ നിന്ന് ചെറിയ സൂചനകള്‍ കിട്ടി'

11 Oct 2022 7:02 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഞെട്ടിപ്പിക്കുന്ന വിവരമുണ്ട്, കരുതിയിരുന്നോളൂ; നരബലിയില്‍ പൊലീസ് നല്‍കിയ ആദ്യ സൂചനയേക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍
X

തിരുവല്ല: 'ഒരു ഞെട്ടിപ്പിക്കുന്ന വിവരമുണ്ട്, കരുതിയിരുന്നോളൂ.. മറ്റൊന്നും പറയാതെ ആ കോള്‍ കട്ടായി. എന്നും വാര്‍ത്തയ്ക്കായി അങ്ങോട്ട് വിളിക്കുന്നതാണ് പതിവ്. ഇത്തവണ വിളി ഇങ്ങോട്ടായിരുന്നു. രാവിലെ തന്നെ വന്ന പണിയെക്കുറിച്ചായിരുന്നു ചിന്ത', ഇലന്തൂരിലെ നരബലിയില്‍ പൊലീസ് നല്‍കിയ ആദ്യ സൂചനയെക്കുറിച്ച് കേരള കൗമുദി റിപ്പോര്‍ട്ടര്‍ വിഷ്ണു ദാമോദര്‍ കുറിച്ചു.

'കൊച്ചിയില്‍ നിന്ന് ലോട്ടറി വില്പനക്കാരിയെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോയി കൊന്നു. ഇരുമ്പുവടിക്ക് അടിച്ചൊ മറ്റോ ആണ് കൊന്നത്. കൊണ്ടുപോയ കാറിന്റെ വിവരവരും തുടങ്ങി കുറിച്ച് കാര്യങ്ങള്‍ കിട്ടി. പിന്നില്‍ ആഭിചാരമെന്ന് സൂചന കിട്ടി. പക്ഷേ ഉദ്യോഗസ്ഥര്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയില്ല. സീരിയല്‍ കില്ലിംഗ് എന്നായി പിന്നീട്. അങ്ങിനെ രാത്രി ആ വാര്‍ത്ത ഫയല്‍ ചെയ്ത് വീട്ടിലേക്ക് പോകുമ്പോള്‍ രാവിലെ കേട്ട ഇന്‍ഫര്‍മേഷനില്‍ തന്നെയായിരുന്നു മനസില്‍', മാധ്യമപ്രവര്‍ത്തകന്‍ കുറിച്ചു.

പത്തനം തിട്ടയിലെ നരബലി വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത് വിഷ്ണു ദാമോദറായിരുന്നു. ഇന്നലത്തെ കേരള കൗമുദി പത്രത്തില്‍ വാര്‍ത്ത അച്ചടിച്ച് വന്നിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പേരില്ലാത്ത വാര്‍ത്ത. ഒരു ഞെട്ടിപ്പിക്കുന്ന വിവരമുണ്ട്, കരുതിയിരുന്നോളൂ.. മറ്റൊന്നും പറയാതെ ആ കാള്‍ കട്ടായി. എന്നും വാര്‍ത്തയ്ക്കായി അങ്ങോട്ട് വിളിക്കുന്നതാണ് പതിവ്. ഇത്തവണ വിളി ഇങ്ങോട്ടായിരുന്നു. രാവിലെ തന്നെ വന്ന പണിയെക്കുറിച്ചായിരുന്നു ചിന്ത.

ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ പരിചയമുള്ളവരെയെല്ലാം വിളിച്ചു. ചിലര്‍ ഫോണെടുത്തെങ്കിലും ഒന്നും പറഞ്ഞില്ല. ചിലരില്‍ നിന്ന് ചെറിയ സൂചനകള്‍ കിട്ടി. പക്ഷേ, കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ആരും തയ്യാറായില്ല. ന്യൂസ് എഡിറ്റര്‍ മണിലാല്‍ സാറിന്റെ അച്ഛന്റെ മരണവിവരമറിഞ്ഞ് അവിടേയ്ക്ക് പോയി. ഉച്ചവരെ അവിടെയായിരുന്നു. തിരിച്ചെത്തിയിയപാടെ വിളി തുടങ്ങി.

കൊച്ചിയില്‍ നിന്ന് ലോട്ടറി വില്പനക്കാരിയെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോയി കൊന്നു. ഇരുമ്പുവടിക്ക് അടിച്ചൊ മറ്റോ ആണ് കൊന്നത്. കൊണ്ടുപോയ കാറിന്റെ വിവരവരും തുടങ്ങി കുറിച്ച് കാര്യങ്ങള്‍ കിട്ടി. പിന്നില്‍ ആഭിചാരമെന്ന് സൂചന കിട്ടി. പക്ഷേ ഉദ്യോഗസ്ഥര്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയില്ല.

സീരിയല്‍ കില്ലിംഗ് എന്നായി പിന്നീട്. അങ്ങിനെ രാത്രി ആ വാര്‍ത്ത ഫയല്‍ ചെയ്ത വീട്ടിലേക്ക് പോകുമ്പോള്‍ രാവിലെ കേട്ട ഇന്‍ഫര്‍മേഷനില്‍ തന്നെയായിരുന്നു മനസില്‍. ഇന്ന് രാവിലെ തന്നെ കേസിലെ മന്ത്രവാദിയുടെ റോളും മറ്റും അറിഞ്ഞു. സ്ത്രീകളെ ഇലന്തൂരിലെത്തിക്കാന്‍ ഒരാള്‍ക്ക് 1.50 ലക്ഷം കമ്മിഷണന്‍ വാങ്ങിയതുംനരബലിയും അപ്പോഴേക്കും കേരളം ഞെട്ടലോടെ കേട്ടു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായില്ലല്ലോയെന്ന സങ്കടത്തില്‍ ഞാനും.

Story highlights: Journalist who got first hint about elanthoor incident from police

Next Story