തിരുവനന്തപുരം മതവിദ്വേഷപ്രസംഗം: പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി
ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് പ്രോസിക്യൂഷന് വാദം കോടതി അംഗീകരിക്കുകയായിരുന്നു.
25 May 2022 9:09 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരത്തെ മതവിദ്വേഷം പ്രസംഗത്തില്‍ പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. പിസി ജോര്‍ജ് ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പ്രോസിക്യൂഷന് വാദം കോടതി അംഗീകരിക്കുകയായിരുന്നു.
തിരുവനന്തപുരം ഹിന്ദുമഹാസമ്മേളനത്തില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിന് അറസ്റ്റിലായ പിസി ജോര്‍ജ്, ജാമ്യം ലഭിച്ചതിന് ശേഷം വെണ്ണലയില്‍ സമാന പ്രസംഗം നടത്തിയെന്ന് പ്രോസിക്യൂഷന് കോടതിയെ ചൂണ്ടിക്കാണിച്ചു. ഈ പ്രസംഗത്തിന്റെ ടേപ്പുകളും പ്രോസിക്യൂഷന് കോടതിയില്‍ സമര്‍പ്പിച്ചു. ഇത് പരിശോധിച്ച കോടതി, ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന് ആവശ്യം അംഗീകരിക്കുകയായിരുന്നു.
- TAGS:
- Hate speech
- PC George
- Kerala
Next Story