പി ജയരാജന് 35 ലക്ഷം രൂപയുടെ ബുളളറ്റ് പ്രൂഫ് കാർ; സർക്കാർ അനുമതി
പി ജയരാജന്റെ ശാരീരിക അവസ്ഥ പരിഗണിച്ച് ആണ് കാർ വാങ്ങാൻ അനുമതി നൽകിയതെന്ന് സർക്കാർ വ്യക്തമാക്കി
21 Nov 2022 3:57 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: ഖാദി ബോർഡ് ചെയർമാനും സിപിഐഎം നേതാവുമായ പി ജയരാജന് ബുളളറ്റ് പ്രൂഫ് കാർ വാങ്ങാൻ സർക്കാർ അനുമതി. 35 ലക്ഷം രൂപയുടെ ബുളളറ്റ് പ്രൂഫ് കാർ ആണ് ജയരാജനായി വാങ്ങുന്നത്. പി ജയരാജന്റെ ശാരീരിക അവസ്ഥ പരിഗണിച്ചാണ് കാർ വാങ്ങാൻ അനുമതി നൽകിയതെന്ന് സർക്കാർ വ്യക്തമാക്കി. പുതിയ വാഹനങ്ങൾ വാങ്ങരുതെന്ന് ചീഫ് സെക്രട്ടറി നവംബർ 4 ന് ഉത്തരവിറക്കിയതിന് പിന്നാലെയാണ് പുതിയ ഉത്തരവ്
ഇത് സംബന്ധിച്ച് വ്യവസായ വകുപ്പ് ഈ മാസം 17ന് ഉത്തരവിറക്കി. സാമ്പത്തിക പ്രതിസന്ധി മൂലമാണ് പുതിയ വാഹനങ്ങൾ വാങ്ങരുതെന്ന് ചീഫ് സെക്രട്ടറി ഉത്തരവിട്ടത്. പുതിയ വാഹനങ്ങൾ വാങ്ങരുത് എന്നതുൾപ്പെടെ നവംബർ 9 ന് ധനവകുപ്പ് ഒരു വർഷത്തേക്ക് കൂടി സാമ്പത്തിക നിയന്ത്രണങ്ങൾ നീട്ടി ഉത്തരവിറക്കുകയും ചെയ്തിരുന്നു.
STORY HIGHLIGHTS: Govt gave permission to buy Bulletproof car for P Jayarajan