Top

'അനുഭാവപൂര്‍വ്വം പരിഗണിക്കണം'; സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ക്ക് വേണ്ടി ഗവര്‍ണറുടെ കത്ത്

കത്തിനൊപ്പം ബിജെപി നേതാക്കള്‍ നല്‍കിയ നിവേദനത്തിന്റെ പകര്‍പ്പും പുറത്തുവന്നിട്ടുണ്ട്.

1 Dec 2022 12:41 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അനുഭാവപൂര്‍വ്വം പരിഗണിക്കണം; സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ക്ക് വേണ്ടി ഗവര്‍ണറുടെ കത്ത്
X

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ പ്രതിയായ കേസുകളില്‍ അനുകൂല ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അയച്ച ഔദ്യോഗിക കത്തിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടര്‍ ടിവിക്ക്.

തങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ബിജെപി നേതാക്കള്‍ തന്നെ അറിയിച്ചെന്നും ഇക്കാര്യത്തില്‍ അവര്‍ സമര്‍പ്പിച്ച അപേക്ഷ അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്നുമാണ് ഗവര്‍ണര്‍ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സുപ്രീംകോടതി വിധി ലംഘിച്ചാണ് പൊലീസിന്റെ ഇടപെടല്‍ നടക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. 2021 ജൂണ്‍ ഒന്‍പതിന് തന്നെ സന്ദര്‍ശിച്ച ബിജെപി സംസ്ഥാന നേതാക്കളാണ് കേസുകളുടെ വിവരം അറിയിച്ചതെന്നും ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.



ഒ രാജഗോപാല്‍, കുമ്മനം രാജശേഖരന്‍, പി സുധീര്‍, എസ് സുരേഷ്, വി വി രാജേഷ് എന്നീ ബിജെപി നേതാക്കളാണ് ഗവര്‍ണര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ഒപ്പ് വച്ചിരുന്നത്. 2021 ജൂണ്‍ പത്തിനാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് നേരിട്ട് കത്തയച്ചത്. ബദിയടുക്ക പൊലീസ് സ്റ്റേഷനില്‍ രജിസ്ട്രര്‍ ചെയ്ത കെ സുരേന്ദ്രന്‍ ഒന്നാം പ്രതിയായ കേസ്, ഇതോടൊപ്പം സ്ഥാനാര്‍ത്ഥിയായ കെ സുന്ദരയെ തട്ടിക്കൊണ്ട് പോയ കേസ് എന്നിവയില്‍ അനുകൂല തീരുമാനമെടുക്കണമെന്നാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. കത്തിനൊപ്പം ബിജെപി നേതാക്കള്‍ നല്‍കിയ നിവേദനത്തിന്റെ പകര്‍പ്പും പുറത്തുവന്നിട്ടുണ്ട്.

Next Story