Top

ലഡു വിതരണം ചെയ്ത് ഫ്രാങ്കോ അനുകൂലികള്‍; 'കുറ്റ വിമുക്തനാക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍

കോടതിക്ക് പുറത്ത് മധുരം വിതരണം ചെയ്തും ദൈവത്തിന് സ്തുതി എന്ന് പറഞ്ഞുമായിരുന്നു ഫ്രാങ്കോയുടെ അനുകൂലികള്‍ ആഘോഷിച്ചത്.

14 Jan 2022 8:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലഡു വിതരണം ചെയ്ത് ഫ്രാങ്കോ അനുകൂലികള്‍; കുറ്റ വിമുക്തനാക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍
X

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയില്‍ ലഡു വിതരണം ചെയ്ത് ആഘോഷിച്ച് അനുകൂലികള്‍. വെറുതെവിടുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്ന് ബിഷപ്പിന്റെ ബന്ധുക്കള്‍ പറഞ്ഞു. ബിഷപ്പിന് നീതി ലഭിച്ചു, ഇത് പ്രതീക്ഷിച്ചിരുന്നുവെന്നും അനുകൂലികള്‍ പറഞ്ഞു. ബിഷപ്പ് കുറ്റവിമുക്തനാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായി തൃശ്ശൂര്‍ മറ്റത്ത് നിന്നുംവന്ന ബന്ധുക്കള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കന്യാസ്ത്രീക്ക് വേണ്ടി കളളക്കഥയുണ്ടാക്കുകയായിരുന്നു. കന്യാസ്ത്രീയെ പിരിച്ചുവിട്ടതില്‍ അവരുടെ ബന്ധുക്കള്‍ ഉണ്ടാക്കിയ കളളക്കഥായാണിതെന്നും ഫ്രാങ്കോ മുളയ്ക്കലിന്റെ ബന്ധു പറഞ്ഞു. കോടതിക്ക് പുറത്ത് മധുരം വിതരണം ചെയ്തും ദൈവത്തിന് സ്തുതി എന്ന് പറഞ്ഞുമായിരുന്നു ഫ്രാങ്കോയുടെ അനുകൂലികള്‍ ആഘോഷിച്ചത്. ഇത് കളളക്കേസായിരുന്നുവെന്ന് ഉറപ്പുണ്ടായിരുന്നു. കെട്ടിച്ചമച്ച കേസന്നാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകന്റെ പ്രതികരണം.

അതിനിടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തമാക്കിയ കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് ജലന്തര്‍ രൂപത പത്രക്കുറിപ്പിറക്കി. നാളിതുവരെ അദ്ദേഹത്തിന്റെ നിരപരാധിത്വത്തില്‍ വിശ്വാസിച്ചവര്‍ക്കും അദ്ദേഹത്തിന് വേണ്ട നിയമസഹായം ചെയ്തുകൊടുത്തവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നുവെന്ന് ജലന്തര്‍ രൂപത അറിയിച്ചു.

2014 മുതൽ 2016 വരെ 13 തവണ കുറവിലങ്ങാട് മഠത്തിൽ വച്ച് ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നതാണ് കേസിലാണ് കോട്ടയം അഡീഷണൻ സെഷൻ കോടതി വിധി പറഞ്ഞത്. 105 ദിവസത്തെ വിചാരണയ്ത്ത് ശേഷമാണ് കേസിൽ ഒടുവിൽ ശിക്ഷ വിധിക്കുന്നത്. കോട്ടയം അഡിഷനൽ സെഷൻസ് കോടതി ജഡ്ജി ജി ഗോപകുമാർ ഒറ്റവരിയില്ർ ആണ് കേസിൽ വിധി പറഞ്ഞത്.

പ്രോസിക്യൂഷനു വേണ്ടി സ്‌പെഷൽ പ്രോസിക്യൂട്ടർ ജിതേഷ് ജെ.ബാബുവും സുബിൻ കെ. വർഗീസും പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ കെ.രാമൻപിള്ള, സി.എസ്.അജയൻ എന്നിവരുമാണു ഹാജരായത്

രാവിലെ 9.30 ഓടെ തന്നെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കോട്ടയത്ത് കോടതിയിലെത്തിയിരുന്നു. കനത്ത സുരക്ഷയായിരുന്നു കോടതിയിൽ വിധി പറയുന്നതിന് മുന്നോടിയായി നടപ്പാക്കിയിരുന്നത്. മാധ്യമ പ്രവർത്തകരെ ഉൾപ്പെടെ പരിശോധിച്ച ശേഷമായിരുന്നു കോടതിയിലേക്ക് കടത്തി വിട്ടത്. ബോംബ് സ്‌കോഡ് ഉൾപ്പെടെ കോടതിയിലെത്തി പരിശോധനകൾ നടത്തിയിരുന്നു.

സമാനതകളില്ലാത്ത നിയമ പോരാട്ടവും സംഭവ വികാസങ്ങളുമായുരുന്നു കന്യാസ്ത്രീ പീഡന കേസിൽ കേരളം കണ്ടത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി സഭ നേരിട്ട് പ്രതിരോധത്തിനിറങ്ങിയപ്പോൾ നീതി തേടി തെരുവിൽ ഇറങ്ങുന്നതുവരെ വിഷയം നീണ്ടു. കന്യാസ്ത്രീകൾക്ക് പിന്തുണയുമായി പൊതു സമൂഹവും തെരുവിലിറങ്ങിയതോടെയാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉൾപ്പെടെ ഉണ്ടായത്.

2018 സെപ്തംബർ 21-ാം തീയതിയായിരുന്നു ഫ്രാങ്കോയെ അറസ്റ്റ് ചെയ്തത്. 2018 സെപ്റ്റംബർ 23ന് ബിഷപ്പ് ഫ്രാങ്കോയെ കുറുവിലങ്ങാട് മഠത്തിൽ എത്തിച്ചു തെളിവെടുത്തു. 2018 സെപ്റ്റംബർ 24ന് ഫ്രാങ്കോ മുളയ്ക്കലിനെ റിമാൻഡ് ചെയ്തു. എന്നാൽ 25 ദിവസം നീണ്ട ജയിൽ വാസത്തിന് ശേഷം 2018 ഒക്ടോബർ 15ന് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിക്കുയും ചെയ്തു.

പിന്നീട് പൊലീസ് നടപടി വൈകിയപ്പോൾ വീണ്ടും പ്രതിഷേധങ്ങൾ അരങ്ങേറി. 2019 ഏപ്രിൽ 6ന് കുറ്റപത്രം വൈകുന്നതിനെതിരെയുള്ള സേവ് അവർ സിറ്റേഴ്സിന്റെ പ്രതിഷേധത്തിൽ കന്യാസ്ത്രീകളും പങ്കാളികളായി. പത്ത് മാസം നീണ്ട അന്വേഷണത്തിന് ഒടുവിൽ ഏപ്രിൽ 9ന് കുറ്റപത്രം സമർപ്പിക്കുകയും ചെയ്ത. എന്നാൽ 2020 ജനുവരി 25ന് വിചാരണ കൂടാതെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോയുടെ വിടുതൽ ഹർജിയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

ആദ്യം അഡീഷണൽ സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും സുപ്രീംകോടതിയും വിടുതൽ ഹർജി തള്ളി. 2020 സെപ്റ്റംബർ 16ന് കോട്ടയം അഡിഷനൽ സെഷൻസ് കോടതിയിൽ അടച്ചിട്ട മുറിയിൽ വിചാരണ തുടങ്ങി. നവംബർ അഞ്ചിന് ഫ്രാങ്കോയുടെ വിടുതൽ പുനഃപരിശോധന ഹർജിയും സുപ്രീംകോടതി തള്ളി. 2021 ഡിസംബർ 29ന് വാദം കേസിൽ വാദം പൂർത്തിയാവുകയും ചെയ്തു.കേസിലെ 84 സാക്ഷികളിൽ 39 പേരെ വിസ്തരിച്ചു. മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, രണ്ട് ബിഷപ്പുമാർ, 11 വൈദികർ, 25 കന്യാസ്ത്രീകൾ എന്നിവർ ഉൾപ്പെട്ടതായിരുന്നു സാക്ഷിപ്പട്ടിക. പ്രോസിക്യൂഷൻ 122 രേഖകൾ കോടതിയിൽ ഹാജരാക്കി. പ്രതിഭാഗം 6 സാക്ഷികളെ വിസ്തരിച്ചു. കോടതി നടപടികൾ റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾക്ക് അനുമതി ഉണ്ടായിരുന്നില്ല.

Next Story

Popular Stories