Top

വൈകി അവധി പ്രഖ്യാപിച്ചു; എറണാകുളം കളക്ടറുടെ നടപടിയിൽ വ്യാപക വിമർശനം

4 Aug 2022 3:53 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വൈകി അവധി പ്രഖ്യാപിച്ചു; എറണാകുളം കളക്ടറുടെ നടപടിയിൽ വ്യാപക വിമർശനം
X

കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വൈകി അവധി പ്രഖ്യാപിച്ച എറണാകുളം കളക്ടറുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം. വ്യാപകമായ മഴയെ തുടര്‍ന്ന് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചത് ഇന്ന് രാവിലെ 8.30ഓടുകൂടിയാണ്. വിദ്യാര്‍ത്ഥികളും അധ്യാപകരും മറ്റ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവര്‍ ജോലിക്കായി പുറപ്പെട്ടതിന് ശേഷം അവധി പ്രഖ്യാപിച്ചതിനെതിരെയാണ് വിമര്‍ശനം. ഇക്കാര്യം ചുണ്ടിക്കാട്ടി കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റുകള്‍ നിറയുകയാണ്.

'കുട്ടികൾ സ്കൂളിൽ എത്തിയതിനു ശേഷം പ്രഖ്യാപിച്ച ഈ അവധി ഏറെ ബുദ്ധിമുട്ടിക്കുന്നു.. 7 മണിക്ക് എങ്കിലും പ്രഖ്യാപിച്ചിരുന്നേൽ...'.'ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂൾ ആണ് ഞങ്ങളുടേത് (2700). 1000 കുട്ടികളും സ്കൂളിൽ എത്തി.' 'മക്കളെ സ്കൂളിൽ അയച്ചു ജോലിക്ക് പോയ മാതാപിതാക്കൾ തീർച്ചയായും കളക്ടറുടെ മാതാപിതാക്കളെ ഓർക്കും'. 'കുറച്ച് നേരത്തെ പ്രഖ്യാപിച്ചുടെ മാഡം. കുട്ടികൾ അരമണിക്കൂർ മുന്നെ പോയി. എണീറ്റ് വന്ന് ചായ ഒക്കെ കുടിച്ച് പതുക്കെ ആവട്ടെ എന്ന് കരുതിയൊ ?'. 'പറ്റിയതു പറ്റി. ദയവായി നാളെകൂടി അവധി ആക്കുക'. 'ഇത്ര അനിശ്ചിതമായ മഴ നിലനില്‍ക്കുമ്പോള്‍ സ്കൂള്‍ തുറന്നു പ്രവര്‍ത്തിക്കേണ്ടതില്ല'. 'പുള്ളാര് റബ്ബർ ബാൻഡ് അല്ല വിട്ടത് പോലെ തിരിച്ചു വരാൻ.. നനഞ്ഞ് ചീഞ്ഞ് സ്കൂളിൽ എത്തിയ പിള്ളേരെ ഇനി'. 'വൈകുന്നേരം പറഞ്ഞ മതിയായിരുന്നു.....സ്കൂളുകളിൽ എത്തിയ കുട്ടികൾ എന്തു ചെയ്യണം...' തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്.

എറണാകുളം ജില്ലയ്ക്ക് പുറമെ കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, തൃശൂര്‍ എന്നീ ജില്ലകളിലെ സ്‌കൂളൂകള്‍ക്കും കോളേജുകള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എംജി സര്‍വകലാശാല ഇന്നത്തെ പരീക്ഷകളും മാറ്റി.തിരുവല്ല, കോതമംഗലം, മൂവാറ്റുപുഴ, ചാലക്കുടി, വെള്ളക്കുണ്ട് താലൂക്കുകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. പത്തനംതിട്ട മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.അതിതീവ്ര മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും മലയോര മേഖലക്കളില്‍ അതീവ ജാഗ്രത തുടരണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

STORY HIGHLIGHTS: Ernakulam collector's decision to announce holiday late for educational institutions has been severely criticized

Next Story

Popular Stories