Top

എന്‍ ശിവന്‍ പിള്ള കോണ്‍ഗ്രസിന്റെ എസി ജോസിനെ അട്ടിമറിച്ചു, ബാലറ്റില്‍ തിരിച്ചുപിടിച്ച് ജോസ്; രാജ്യത്തെ ആദ്യത്തെ വോട്ടിംഗ് യന്ത്രോപയോഗത്തിന് 40

പിന്നീട് യന്ത്രം ഉപയോഗിച്ച എല്ലാ ബൂത്തിലും ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വീണ്ടും തെരഞ്ഞെടുപ്പ് നടത്തി

19 May 2022 5:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എന്‍ ശിവന്‍ പിള്ള കോണ്‍ഗ്രസിന്റെ എസി ജോസിനെ അട്ടിമറിച്ചു, ബാലറ്റില്‍ തിരിച്ചുപിടിച്ച് ജോസ്; രാജ്യത്തെ ആദ്യത്തെ വോട്ടിംഗ് യന്ത്രോപയോഗത്തിന് 40
X

കൊച്ചി: ഇന്ത്യയില്‍ ആദ്യമായി ഇലക്ട്രോണിക് മെഷീനിലൂടെ വോട്ട് രേഖപ്പെടുത്തിയിട്ട് ഇന്നേക്ക് നാല് പതിറ്റാണ്ട്. 1982 മെയ് 19 ന് കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ആദ്യമായി വോട്ടിംഗ് യന്ത്രം സജ്ജമാക്കിയത്. എറണാകുളം ജില്ലയിലെ പറവൂര്‍ മണ്ഡലത്തിലായിരുന്നു ഇത്.

തെരഞ്ഞെടുപ്പില്‍ സിപിഐ നേതാവ് എന്‍ ശിവന്‍പിള്ള 123 വോട്ടിന് വിജയിച്ചു. എന്നാല്‍ വോട്ടിംഗ് യന്ത്രത്തിലൂടെ നടത്തിയ തെരഞ്ഞെടുപ്പിന്റെ സാധുത ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എ സി ജോസ് കോടതിയെ സമീപിച്ചു. അനുകൂല വിധിയായിരുന്നു സുപ്രീംകോടതിയില്‍ നിന്നും ജോസിന് ലഭിച്ചത്. യന്ത്രം ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പിന് സാധുത ഇല്ലെന്ന് സുപ്രീംകോടതി വിധിയെഴുതിയതോടെ ശിവന്‍പിള്ളയുടെ തെരഞ്ഞെടുപ്പ് ജയം അസാധുവായി.

പിന്നീട് യന്ത്രം ഉപയോഗിച്ച എല്ലാ ബൂത്തിലും ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വീണ്ടും തെരഞ്ഞെടുപ്പ് നടത്തി. രണ്ട് വര്‍ഷത്തിന് ശേഷം നടന്ന വോട്ടെടുപ്പില്‍ 1446 വോട്ടിനാണ് എ സി ജോസ് വിജയിക്കുകയായിരുന്നു.

Next Story

Popular Stories