Top

ഇലന്തൂര്‍ ഇരട്ട നരബലി കേസ്: പത്മയുടെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളില്ലെന്ന് കണ്ടെത്തല്‍

ഇലന്തൂരിലെ ഇരട്ട നരബലി കേസിലെ ഇരകളിലൊരാളായ പത്മയുടെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളില്ലെന്ന് റിപ്പോര്‍ട്ട്

25 Oct 2022 8:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇലന്തൂര്‍ ഇരട്ട നരബലി കേസ്: പത്മയുടെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളില്ലെന്ന് കണ്ടെത്തല്‍
X

പത്തനംതിട്ട: ഇലന്തൂരിലെ ഇരട്ട നരബലി കേസിലെ ഇരകളിലൊരാളായ പത്മയുടെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളില്ലെന്ന് റിപ്പോര്‍ട്ട്. റോസ്‌ലി കൊലപാതക കേസില്‍ പ്രതികളെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. ഡിഎന്‍എ പരിശോധന ഫലം ഇതുവരെ ലഭിക്കാത്തതിനാലാണ് മൃതദേഹം വിട്ടുകൊടുക്കാന്‍ വൈകുന്നത്. പരിശോധന ഫലം വേഗത്തില്‍ ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് കമ്മീഷ്ണര്‍ വ്യക്തമാക്കി.

ഇലന്തൂര്‍ നരബലി കേസിലെ പ്രതികളായ ഭഗവത് സിങ്, ലൈല, മുഹമ്മദ് ഷാഫി എന്നിവര്‍ റിമാന്റിലാണ്. എറണാകുളം മജിസ്‌ട്രേറ്റ് ജില്ലാ കോടതിയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്. തുടര്‍ന്ന് ഇവരെ ജില്ലാ ജയിലിലേക്ക് മാറ്റുകയായിരുന്നു. 12 ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പ്രതികളെ എറണാകുളം മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കിയത്.

STORY HIGHLIGHTS: Elanthoor Double Human Sacrifice Case: No More Accused Found in Padma's Murder

Next Story