Top

കൊവിഡ് വ്യാപനം; സിപിഐഎം കോട്ടയം ജില്ലാ സമാപന പൊതുസമ്മേളനം ഒഴിവാക്കി

പുതിയ ജില്ലാ കമ്മിറ്റിയെയും സെക്രട്ടറിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും നാളെ തെരഞ്ഞെടുക്കും

14 Jan 2022 12:19 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊവിഡ് വ്യാപനം; സിപിഐഎം കോട്ടയം ജില്ലാ സമാപന പൊതുസമ്മേളനം ഒഴിവാക്കി
X

സിപിഐഎം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നാളെ നടത്താനിരുന്ന സമാപന പൊതുസമ്മേളനം ഒഴിവാക്കി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

നാളെ രാവിലെ ഒന്‍പതിന് പ്രതിനിധി സമ്മേളനഹാളില്‍ തീപ്പാട്ട് സംഘം കലാപരിപാടി അവതരിപ്പിക്കും. 9.30ന് പ്രതിനിധി സമ്മേളനം തുടരും. പുതിയ ജില്ലാ കമ്മിറ്റിയെയും സെക്രട്ടറിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരണവും നേതാക്കളുടെ അഭിവാദ്യ പ്രസംഗങ്ങളും നടക്കും. ഭാവിപ്രവര്‍ത്തന രൂപരേഖയ്ക്കും സമ്മേളനം അംഗീകാരം നല്‍കും. വൈക്കം വിശ്വന്‍, തോമസ് ഐസക്, പികെ ശ്രീമതി, എംസി ജോസഫൈന്‍, എളമരം കരിം, എംഎം മണി, കെജെ തോമസ്, പി രാജീവ്, വിഎന്‍ വാസവന്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് പൊതുചര്‍ച്ച പൂര്‍ത്തിയായി. 12 ഏരിയകളിലെ പ്രതിനിധി സംഘത്തില്‍ നിന്നായി 31 പേര്‍ പങ്കെടുത്തു. പ്രവര്‍ത്തന റിപ്പോര്‍ട്ടിന് ജില്ലാ സെക്രട്ടറി എ വി റസലും സംഘടന, രാഷ്ട്രീയ കാര്യങ്ങള്‍ക്ക് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയും കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവനും മറുപടി പറഞ്ഞു.

Next Story

Popular Stories