ഗൂഢാലോചനക്കേസ്; സ്വപ്നയെയും സരിത്തിനെയും ഉടൻ ചോദ്യം ചെയ്യും
30 Jun 2022 3:23 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പാലക്കാട്: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ സ്വപ്നയെയും സരിത്തിനെയും അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യും. സ്വപ്ന പാലക്കാട് എത്തിയ ഉടൻ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദേശം.
സ്വപ്ന സുരേഷ് ജോലി ചെയ്യുന്ന എച്ച്ആര്‍ഡിഎസിലെ മുന്‍ ജീവനക്കാരനെയും ഭാര്യയെയും അന്വേഷണം സംഘം ഇന്നലെ ചോദ്യം ചെയ്തിരുന്നു.സ്ഥാപനത്തിലെ മുന്‍ ഡ്രൈവറെയും ഇദ്ദേഹത്തിന്റെ ഭാര്യയെയുമാണ് ചോദ്യം ചെയ്തത്. ഈ ഡ്രൈവറുടെ ഭാര്യയായിരുന്നു സ്വപ്ന സുരേഷ് താമസിച്ചിരുന്ന ഫ്ലാറ്റില്‍ സഹായിയായി ഉണ്ടായിരുന്നത്.
സ്വപ്ന വെളിപ്പെടുത്തല്‍ നടത്തിയ സമയങ്ങളില്‍ ഇദ്ദേഹമായിരുന്നു ഡ്രൈവര്‍. അന്ന് സ്വപ്ന എവിടെയാക്കെയാണ് പോയതെന്നാണ് അന്വേഷണ സംഘം ചോദിച്ചറിഞ്ഞതെന്നാണ് വിവരം. സ്വര്‍ണക്കടത്ത് കേസിലെ വെളിപ്പെടുത്തലിന് ശേഷം ഡ്രൈവര്‍ ജോലി ഉപേക്ഷിച്ച് പോവുകയും ചെയ്തിരുന്നു.
Story Highlight: conspiracy case: Swapna Suresh will be questioned very soon