Top

തലശ്ശേരിയില്‍ നിരോധനാജ്ഞ ലംഘിച്ച് ബിജെപി, അറസ്റ്റ്

പിരിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

3 Dec 2021 1:13 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തലശ്ശേരിയില്‍ നിരോധനാജ്ഞ ലംഘിച്ച് ബിജെപി, അറസ്റ്റ്
X

സംഘര്‍ഷ സാധ്യത നിലവിലുള്ള തലശ്ശേരിയില്‍ ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ച് ബിജെപി മാര്‍ച്ച്.

വാടിക്കല്‍ രാമകൃഷ്ണന്‍ സ്മാരക മന്ദിരത്തിന് സമീപത്ത് നിന്നും തുടങ്ങിയ മാര്‍ച്ച് എംഎം ജംങ്ഷനില്‍ ബാരിക്കേഡുകള്‍ വെച്ച് പൊലീസ് തടഞ്ഞു. മൂന്ന് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പൊലീസ് കനത്ത സുരക്ഷയൊരുക്കി. പിരിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടെങ്കിലും തടിച്ചുകൂടിയ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ജില്ലാ പ്രസിഡണ്ട് എന്‍ ഹരിദാസ് അടക്കമുള്ളവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി.

കെടി ജയകൃഷ്ണന്‍ അനുസ്മരണ ദിനത്തില്‍ കഴിഞ്ഞ ബുധനാഴ്ച നടന്ന പ്രകടനത്തില്‍ വര്‍ഗീയ പരാമര്‍ശങ്ങളടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയരുകയും സോഷ്യല്‍ മീഡിയിയിലടക്കം പ്രചരിക്കുകയും ചെയ്തിരുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ 25 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. എസ്ഡിപിഐയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തിനിടേയും വര്‍ഗീയ പരാമര്‍ശങ്ങള്‍ ഉയര്‍ന്നതും സംഘര്‍ഷ സാധ്യത സൃഷ്ടിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് തലശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ജില്ലാ കലക്ടര്‍ തിങ്കളാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

Next Story

Popular Stories