ആനക്കൊമ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പരിശോധന; ലഭിച്ചത് നിരോധിത നോട്ടുകള്‍
1000-ന്റെ 88 നിരോധിത നോട്ടുകളും 500ന്റെ 82 നിരോധിത നോട്ടുകളുമാണ് 56കാരനായ നാരായണന്റെ കാറില്‍ നിന്നും വനംവകുപ്പിന് ലഭിച്ചത്
18 Jan 2023 2:03 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കാസര്‍ഗോഡ്: ആനക്കൊമ്പ് വില്‍പ്പന നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ലഭിച്ചത് നിരോധിത നോട്ടുകള്‍. പാലക്കുന്നിലെ തെക്കേക്കര വീട്ടില്‍ ടികെ നാരായണന്റെ കാറില്‍ നിന്നാണ് നിരോധിത നോട്ടുകള്‍ വനംവകുപ്പ് പിടികൂടിയത്.
പാലക്കുന്ന് ഭാഗത്തുളള വീട് കേന്ദ്രീകരിച്ച് അനധികൃത ആനക്കൊമ്പ് വില്പന നടക്കുന്നുണ്ടെന്ന വിവരം അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വിജിലന്‍സിന് ലഭിച്ചതിനെ തുടര്‍ന്നാണ് വനംവകുപ്പ് പരിശോധന നടത്തിയത്. എന്നാല്‍ 1000-ന്റെ 88 നിരോധിത നോട്ടുകളും 500ന്റെ 82 നിരോധിത നോട്ടുകളുമാണ് 56കാരനായ നാരായണന്റെ കാറില്‍ നിന്നും വനംവകുപ്പിന് ലഭിച്ചത്. കൂടാതെ ഇയാള്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കണ്ണൂര്‍ ഫ്ളയിങ് സ്ക്വാഡും കണ്ണൂര്‍ സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗവുമാണ് പ്രദേശത്ത് സംയുക്തമായി വാഹന പരിശോധന നടത്തിയത്. നാരായണനെയും പിടികൂടിയ നിരോധിത നോട്ടുകളും കാറും തുടരന്വേഷണത്തിനായി മേല്‍പ്പറമ്പ് പോലീസിന് കൈമാറി. അസി ഫോറസ്റ്റ് കസര്‍വേറ്റര്‍ വി രാജന്, കണ്ണൂര്‍ സോഷ്യല്‍ ഫോറസ്ട്രി അസി കണ്‍സര്‍വേറ്റര്‍ എം രാജീവന്, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ വി രതീശന്, എ പി ശ്രീജിത്ത്, കെ ഷാജീവ്, കെ ഇ ബിജുമോന്, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ ചന്ദ്രന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
Story Highlights: Inspection following reports of ivory; Banned notes received