'ഇത് അവസാന ചിത്രമാകുമെന്ന് കരുതിയില്ല'; ഷഹനയുടെ മരണത്തിന് പിന്നിലെ സത്യം പുറത്തുവരണമെന്ന് നടൻ മുന്ന
'നീ ഞങ്ങളെ വിട്ടുപോയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല'
13 May 2022 12:03 PM GMT
ഫിൽമി റിപ്പോർട്ടർ

നടിയും മോഡലുമായ ഷഹനയുടെ മരണത്തിന്റെ വേദന പങ്കുവെച്ച് നടൻ മുന്ന. ഷഹനയ്ക്കൊപ്പമെടുത്ത അവസാന ചിത്രത്തിനൊപ്പമാണ് മുന്ന വേദന പങ്കുവെച്ചത്. ഷഹനയുടെ മരണത്തിന് പിന്നിലെ സത്യം എത്രയും വേഗം പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
'നമ്മൾ ഒന്നിച്ചുള്ള അവസാന ചിത്രമായിരിക്കും ഇതെന്ന് അറിഞ്ഞിരുന്നില്ല. ഷൂട്ടിങ്ങിന്റെ അവസാന ദിവസമെടുത്ത ചിത്രം. വാഗ്ദാനമായിരുന്ന നടി. സത്യം പുറത്തുവരിക തന്നെ വേണം. നീ ഞങ്ങളെ വിട്ടുപോയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല' എന്നാണ് മുന്ന കുറിച്ചത്.
ഷഹനയെ കോഴിക്കോട് പറമ്പില്‍ ബസാറിലെ വീട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ജനലഴിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ ഭര്‍ത്താവ് സജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒന്നര വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. കഴിഞ്ഞ നാല് മാസമായി ഇവര്‍ പറമ്പില്‍ ബസാറില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു.
story highlights: actor munna shares the last picture with model shahana
- TAGS:
- Munna Actor
- Shahana
- actress