പാര്‍ലമെന്റ് വരെ സമര കേന്ദ്രമാകുന്ന ഇക്കാലത്ത് പാര്‍ട്ടിയേല്‍പ്പിച്ച ഉത്തരവാദിത്വം കാര്യക്ഷമമായി നിര്‍വഹിക്കും; രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി എഎ റഹീം
കേന്ദ്ര സര്‍ക്കാരിന്റെ യുവജന വിരുദ്ധ നയങ്ങള്‍ക്ക് എതിരെ ഡിവൈഎഫ്ഐ തുടരുന്ന പ്രക്ഷോഭങ്ങള്‍ക്ക് കരുത്തുപകരാനും ഈ അവസരം പ്രയോജനപ്പെടുത്തുമെന്ന് റഹീം ഫേസ്ബുക്കിലൂടെ അറിയിച്ചു
16 March 2022 7:20 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: രാജ്യസഭയിൽ ഒഴിവ് വന്ന സീറ്റിലേക്ക് സിപിഐഎം സ്ഥാനാര്‍ഥിയായി തിരുമാനിച്ചതില്‍ പ്രതികരണവുമായി ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എഎ റഹീം. രാജ്യത്തിന്റെ ഭരണഘടന തന്നെ വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്ന് പറഞ്ഞ റഹീം പാര്‍ലമെന്റിനുള്ളില്‍ മുഴങ്ങുന്ന നേരിന്റെ ശബ്ദത്തിന് വലിയ പ്രാധാന്യമാണുള്ളതെന്നും പ്രതികരിച്ചു. മാത്രമല്ല പാര്ലമെന്റുകള് തന്നെ സമര കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇടതുപക്ഷത്തിന്റെ പാര്‍ലമെന്റ് അംഗങ്ങള്‍ ഈ ദൗത്യം സ്ത്യുത്യര്‍ഹമായി നിര്‍വഹിക്കുന്നുണ്ടെന്നും അവര്‍ക്ക് ഒപ്പം നിന്ന് തന്നില്‍ ഏൽപ്പിച്ച ചുമതല കാര്യക്ഷമമായി നിര്‍വഹിക്കുമെന്നും റഹീം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാരിന്റെ യുവജന വിരുദ്ധ നയങ്ങള്‍ക്ക് എതിരെ രാജ്യത്ത് ഡിവൈഎഫ്ഐ തുടരുന്ന പ്രക്ഷോഭങ്ങള്‍ക്ക് കരുത്തുപകരാനും ഈ അവസരം കൂടുതല്‍ പ്രയോജനപ്പെടുത്തുമെന്നും റഹീം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. സ്ഥാനാര്‍ഥിത്വത്തില്‍ ആശംസകളുമായി എത്തിയ എല്ലാവര്ക്കും നന്ദിയുണ്ടെന്നും റഹീം പോസ്റ്റില്‍ കൂട്ടിചേര്‍ത്തു.
ഇന്നലെയാണ് സിപിഐഎം തങ്ങളുടെ രാജ്യസഭാ സ്ഥാനാര്‍ഥിയായി ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റായ എഎ റഹീമിനെ തെരഞ്ഞെടുത്തത് ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. ഇന്നലെ രാവിലെ ചേര്‍ന്ന സിപിഐഎം അവെയിലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിന്റെതായിരുന്നു തീരുമാനം. ഇടതു പക്ഷത്തിനുള്ള രണ്ടാമത്തെ സീറ്റില്‍ സിപിഐയുടെ അഡ്വ. പി സന്തോഷ് കുമാറാണ് മത്സരിക്കുക.
STORY HIGHLIGHTS: AA Rahim with the response on the CPI (M) Rajya Sabha candidature
- TAGS:
- AA Rahim
- CPIM
- Rajyasabha