തൃശൂരില്‍ വൈദികന്‍ ബിജെപിയില്‍ ചേര്‍ന്നു; തിയേറ്ററുടമ ഗിരിജയും അംഗത്വം സ്വീകരിച്ചു

സാഹിത്യകാരന്‍ കെഎല്‍ മോഹനവര്‍മയും ബിജെപി അംഗത്വം സ്വീകരിച്ചു.
തൃശൂരില്‍ വൈദികന്‍ ബിജെപിയില്‍ ചേര്‍ന്നു; തിയേറ്ററുടമ ഗിരിജയും അംഗത്വം സ്വീകരിച്ചു
Updated on

തൃശൂര്‍: തൃശൂരില്‍ വൈദികന്‍ ബിജെപിയില്‍ ചേര്‍ന്നു. കുരിയച്ചിറ മാര്‍ മാറി സ്ലീഹ പള്ളി വികാരി ഫാദര്‍ ഡെന്നി ജോണ്‍ ആണ് ബിജെപിയുടെ അംഗത്വ കാമ്പയിനിടെ ബിജെപിയില്‍ ചേര്‍ന്നത്. തൃശൂരിലെ തിയേറ്റര്‍ ഉടമ ഡോ. ഗിരിജയും ബിജെപിയില്‍ ചേര്‍ന്നു.

തൃശൂരില്‍ വൈദികന്‍ ബിജെപിയില്‍ ചേര്‍ന്നു; തിയേറ്ററുടമ ഗിരിജയും അംഗത്വം സ്വീകരിച്ചു
പഞ്ചായത്തില്‍ നിന്ന് 1,000 വീതം വെച്ച് 15 ലക്ഷം വോട്ട് ശശി യുഡിഎഫിന് നല്‍കി; കടന്നാക്രമിച്ച് അന്‍വർ

നേരത്തെ തിയേറ്റര്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് പല പ്രതിസന്ധികളും ഗിരിജ നേരിട്ടിരുന്നു. സൈബര്‍ ആക്രമണവും ഗിരിജ നേരിടേണ്ടി വന്നിട്ടുണ്ട്. സ്വന്തം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ പ്രചാരണത്തിനും ബുക്കിങ്ങിനുമായി ഗിരിജ സമൂഹ മാധ്യമത്തിലിടുന്ന പോസ്റ്റുകളിലെല്ലാം മോശം കമന്റുകളായിരുന്നു വന്നിരുന്നത്.

സാഹിത്യകാരന്‍ കെഎല്‍ മോഹനവര്‍മയും ബിജെപി അംഗത്വം സ്വീകരിച്ചു. മോഹനവര്‍മയുടെ വീട്ടിലെത്തി സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. കെഎസ് രാധാകൃഷ്ണനാണ് അംഗത്വം നല്‍കിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com