ബ്ലോക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് എല്‍ഡിഎഫിന്,ഭരണസാധ്യത നഷ്ടമായി; ലീഗ് സ്വതന്ത്രന്‍ രാജിവെച്ചു

പാര്‍ട്ടി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാജി

ബ്ലോക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് എല്‍ഡിഎഫിന്,ഭരണസാധ്യത നഷ്ടമായി; ലീഗ് സ്വതന്ത്രന്‍ രാജിവെച്ചു
dot image

തൃശൂര്‍: വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വോട്ട് ചെയ്ത 13-ാം ഡിവിഷന്‍ വരവൂര്‍ തളിയില്‍ നിന്നും ജയിച്ച മുസ്‌ലിം ലീഗിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ജാഫര്‍ മാസ്റ്റര്‍ മെമ്പര്‍ സ്ഥാനത്ത് നിന്നും രാജിവെച്ചു.

പാര്‍ട്ടി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാജി. ആകെയുള്ള 14 ഡിവിഷനില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഏഴ് വീതമാണ് സീറ്റുകള്‍ ലഭിച്ചിരുന്നത്. തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രസിഡന്റ് സ്ഥാനാര്‍ഥി കെ വി നഫീസ എല്‍ഡിഎഫില്‍ നിന്നുള്ള ഏഴ് വോട്ടും യുഡിഎഫില്‍ നിന്നുള്ള ഒരുവോട്ടും ചേര്‍ത്ത് എട്ട് വോട്ടുകള്‍ നേടിയാണ് വിജയിച്ചത്.

അബദ്ധത്തില്‍ വോട്ടു മാറി ചെയ്തതാണെന്ന ജാഫര്‍ മാസ്റ്ററുടെ വാദങ്ങള്‍ തള്ളിക്കൊണ്ട് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ദിനത്തില്‍ തന്നെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് പാര്‍ട്ടി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ജാഫര്‍ മാസ്റ്റര്‍ രാജിക്കത്ത് വടക്കാഞ്ചേരി ബിഡിഒ കെഎ അന്‍സാര്‍ അഹമ്മദിന് കൈമാറിയത്.

അബദ്ധത്തില്‍ വോട്ട് മാറി ചെയ്തതതാണ്. അതിനെ തുടര്‍ന്ന് പാര്‍ട്ടി തന്നോട് സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെട്ടു. ചെറുപ്പം തൊട്ടേ ലീഗാണ്. ഇപ്പോഴും ലീഗ് തന്നെയാണ്. അത് കൊണ്ട് തന്നെ പാര്‍ട്ടി ആവശ്യപ്പെടുന്ന കാര്യം നടപ്പിലാക്കിയെന്നും ജാഫര്‍ മാസ്റ്റര്‍ പറഞ്ഞു.

Content Highlights: muslim league independent candidate resigned after vote for ldf

dot image
To advertise here,contact us
dot image