ഇടതുപക്ഷത്തിന്റെ പരാജയം താല്‍കാലിക പ്രതിഭാസം, സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലല്ല: ഇ പി ജയരാജന്‍

'ലോക്‌സഭാ തിരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്'
ഇടതുപക്ഷത്തിന്റെ പരാജയം താല്‍കാലിക പ്രതിഭാസം, സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലല്ല: ഇ പി ജയരാജന്‍

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ പരാജയം താല്‍കാലിക പ്രതിഭാസമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഈ തിരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലല്ല. പരിശോധനയും തിരുത്തലും സ്വാഭാവികമായും ഉണ്ടാകും. ലോക്‌സഭാ തിരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. എല്‍ഡിഎഫിന് തിരിച്ചടിയല്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

ബിജെപിയുടെ ബഹുജനസ്വാധീനത്തില്‍ വര്‍ധനവുണ്ടായി. തൃശൂരില്‍ കോണ്‍ഗ്രസിന്റെ വോട്ട് ബിജെപിയിലേക്ക് പോയെന്നും അദ്ദേഹം പ്രതികരിച്ചു. കേരള കോണ്‍ഗ്രസ് എമ്മിന്റെ രാജ്യസഭാ സീറ്റ് ആവശ്യത്തില്‍, സീറ്റ് ആവശ്യപ്പെടുന്നതില്‍ തെറ്റില്ലെന്നായിരുന്നു പ്രതികരണം. ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ ഘടകകക്ഷികള്‍ക്ക് അര്‍ഹതയുണ്ട്. കൂടിയാലോചിച്ച് ഒരു തീരുമാനത്തിലെത്തുമെന്നും ഇ പി ജയരാജന്‍ പ്രതികരിച്ചു.

ജാവദേക്കറുമായുള്ള കൂടിക്കാഴ്ചാ വിവാദം തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചോ എന്ന ചോദ്യത്തിന്, സ്വീധീനിച്ചെങ്കില്‍ ഫലം ഇങ്ങനെയാകുമായിരുന്നോ എന്നായിരുന്നു മറുപടി. ഒരുതരത്തിലും പ്രസക്തമല്ലാത്ത ചോദ്യമാണിത്. തനിക്കെതിരെ ചില മാധ്യമങ്ങള്‍ കള്ളപ്രചാരണം നടത്തുകയാണെന്നും ഇ പി ജയരാജന്‍ ആരോപിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com