പത്തനംതിട്ടയിൽ വിജയം ഉറപ്പിച്ച് തോമസ് ഐസക്; പ്രതീക്ഷിക്കുന്നത് 53,000 വോട്ടിന്റെ ഭൂരിപക്ഷം

ബിജെപി സ്ഥാനാർത്ഥി അനിൽ ആൻ്റണി നവാഗതനായതിനാൽ വോട്ട് കുറയുമെന്ന് തോമസ് ഐസക്
പത്തനംതിട്ടയിൽ വിജയം ഉറപ്പിച്ച് തോമസ് ഐസക്; പ്രതീക്ഷിക്കുന്നത് 53,000 വോട്ടിന്റെ ഭൂരിപക്ഷം

പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ വിജയം ഉറപ്പിച്ച് മുൻ ധനമന്ത്രിയും എൽഡിഎഫ് പത്തനംതിട്ട ലോക്സഭാ സ്ഥാനാർത്ഥിയുമായ തോമസ് ഐസക്. 53,000 വോട്ട് ഭൂരിപക്ഷത്തിൽ പത്തനംതിട്ടയിൽ തനിക്ക് വിജയം ഉറപ്പാണെന്ന് തോമസ് ഐസക് റിപ്പോർട്ടറിനോട് പറഞ്ഞു.

എൻഡിഎയ്ക്ക് രണ്ട് ലക്ഷത്തിന് മുകളിൽ വോട്ട് കിട്ടില്ല. ബിജെപി സ്ഥാനാർത്ഥി അനിൽ ആൻ്റണി നവാഗതനായതിനാൽ വോട്ട് കുറയും. ബിജെപിയുടെ ഉയർന്ന നേതാവ് മൽസരിച്ചിരുന്നുവെങ്കിൽ കൂടുതൽ വോട്ട് കിട്ടിയേനേ എന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.

പ്രചാരണം തുടങ്ങിയപ്പോൾ താൻ പുറകിലായിരുന്നു. അവസാന ഘട്ടത്തിൽ താൻ മുന്നിലെത്തി. കേരളത്തിൽ 14 സീറ്റ് വരെ ഇടത് മുന്നണിക്ക് ലഭിക്കും. ഇൻഡ്യ മുന്നണി ചെറിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരും. ബിജെപി അധികാരത്തിൽ വരുമെന്ന് ഉറപ്പിച്ച് പറയാൻ കഴിയില്ലെന്നും തോമസ് ഐസക് പറഞ്ഞു.

പത്തനംതിട്ടയിൽ വിജയം ഉറപ്പിച്ച് തോമസ് ഐസക്; പ്രതീക്ഷിക്കുന്നത് 53,000 വോട്ടിന്റെ ഭൂരിപക്ഷം
'ബിജെപിയുമായി കൂട്ടുകെട്ട് സിപിഐഎമ്മിന്, മുസ്ലിംലീഗ് മതേതര പാർട്ടി';എകെ ബാലന് ചെന്നിത്തലയുടെ മറുപുടി

Related Stories

No stories found.
logo
Reporter Live
www.reporterlive.com