മത്സരയോട്ടം വേണ്ട, ഇടതുവശം ചേര്ത്ത് ഒതുക്കി നിര്ത്തണം: സ്വിഫ്റ്റ് ഡ്രൈവര്മാര്ക്ക് മുന്നറിയിപ്പ്

നിര്ദേശം ലംഘിച്ചാല് കര്ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി

മത്സരയോട്ടം വേണ്ട, ഇടതുവശം ചേര്ത്ത് ഒതുക്കി നിര്ത്തണം: സ്വിഫ്റ്റ് ഡ്രൈവര്മാര്ക്ക് മുന്നറിയിപ്പ്
dot image

തിരുവനന്തപുരം: കെഎസ്ആര്ടിസി സ്വിഫ്റ്റ് ഡ്രൈവര്മാര്ക്ക് മുന്നറിയിപ്പുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്. ദീര്ഘദൂര യാത്രകളില് മത്സരയോട്ടം പാടില്ല. ബസുകള് നിര്ത്തുമ്പോള് ഇടതുവശം ചേര്ത്ത് ഒതുക്കി നിര്ത്തണം. രണ്ട് വശത്ത് നിന്നും സമാന്തരമായി നിര്ത്തരുത്. ഫോണില് സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കരുത്. അനാവശ്യമായി ഡീസല് പാഴാക്കരുതെന്നും മന്ത്രിയുടെ നിര്ദേശമുണ്ട്. നിര്ദേശം ലംഘിച്ചാല് കര്ശന നടപടി സ്വീകരിക്കുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.

കെഎസ്ആര്ടിസിയിലെ ബ്രീത്ത് അനലൈസര് പരിശോധന ഫലപ്രാപ്തിയിലേക്കെന്നും കെ ബി ഗണേഷ് കുമാര് പറഞ്ഞു. ബസ് ഇടിച്ചുണ്ടാകുന്ന മരണത്തിലും അപകടത്തിലും ഗണ്യമായ കുറവുണ്ട്. അഞ്ചു മുതല് ഏഴ് അപകടമരണങ്ങളാണ് നേരത്തെ റിപ്പോര്ട്ട് ചെയ്തിരുന്നത്. ഇപ്പോള് പരിശോധന ആറ് ആഴ്ച പിന്നിടുമ്പോള് പൂജ്യം മുതല് ഒന്നു വരെയാണ് മരണമെന്നും മേജര് ആക്സിഡന്റുകളുടെ എണ്ണം കുറഞ്ഞെന്നും മന്ത്രി വ്യക്തമാക്കി.

ബസ് തടഞ്ഞ് നിര്ത്തുകയോ, കൈകാര്യം ചെയ്യുകയോ ചെയ്യരുതെന്ന് യാത്രക്കാര്ക്കുള്ള നിര്ദേശത്തില് മന്ത്രി പറഞ്ഞിരുന്നു. കെഎസ്ആര്ടിസി ജീവനക്കാരെ അടിക്കരുത്. ജനങ്ങള് പ്രശ്നങ്ങള് കൈകാര്യം ചെയ്യേണ്ട. അത് ഗതാഗത വകുപ്പ് കൈകാര്യം ചെയ്യും. യാത്രക്കാര്ക്ക് പരാതിയുണ്ടെങ്കില് വീഡിയോ എടുത്ത് അയക്കാമെന്നും ഇതിനായി വാട്സ്ആപ്പ് നമ്പര് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മേയര്- ഡ്രൈവര് തര്ക്കത്തില് മെമ്മറി കാര്ഡ് നഷ്ടപ്പെട്ട സംഭവം കെഎസ്ആര്ടിസിയുടെ അന്വേഷണത്തില് കണ്ടെത്താനാകില്ലെന്നും മന്ത്രി പ്രതികരിച്ചു. അതൊരു മോഷണക്കേസാണ്. മോഷണക്കേസ് അന്വേഷിക്കാന് കെഎസ്ആര്ടിസിക്ക് സംവിധാനമില്ലെന്നും കെ ബി ഗണേഷ് കുമാര് റിപ്പോര്ട്ടര് ടിവിയോട് പറഞ്ഞു.

മെമ്മറി കാര്ഡ് നഷ്ടപ്പെട്ടതില് പൊലീസില് അന്ന് തന്നെ സിഎംഡി പരാതി കൊടുത്തു. പരാതിയിന്മേല് അന്വേഷണം നടക്കുന്നുണ്ട്. പൊലീസിന്റെ മറുപടി കിട്ടിയ മറ്റുവിവരങ്ങള് വ്യക്തമാക്കാമെന്നും മന്ത്രി പ്രതികരിച്ചു. പൊലീസിന് മാത്രമേ മോഷണം അന്വേഷിക്കാനാകൂ. പൊലീസ് കണ്ടുപിടിക്കും എന്നാണ് തന്റെ പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

വൈഫൈ ഉപയോഗിച്ച് ബസുകളിലെ ക്യാമറ കാസ്റ്റ് ചെയ്യാന് തീരുമാനിച്ചുലെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്ടിസി ഹെഡ് ഓഫീസിലേക്ക് വിഷ്വലുകള് വരും. എന്ത് പരാതിയും നേരിട്ട് കാണാന് കഴിയും. പുതിയ പ്രീമിയം ബസില് ഇതിന്റെ ട്രയല് നടത്തും. കെഎസ്ആര്ടിസിയില് സുപ്പര് കമ്പ്യൂട്ടറൈസേഷന് നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us