മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം; ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തി

ഡ്രൈവർ യദു ലൈംഗികചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതിയിലെടുത്ത കേസിലാണ് രഹസ്യമൊഴി നൽകിയത്.

മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം; ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തി
dot image

തിരുവനന്തപുരം: തിരുവനന്തപുരം മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തി. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് മേയർ നേരിട്ടെത്തി മൊഴി നൽകിയത്. ഡ്രൈവർ യദു ലൈംഗികചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതിയിലെടുത്ത കേസിലാണ് രഹസ്യമൊഴി നൽകിയത്.

ലൈംഗിക അധിക്ഷേപക്കുറ്റം ചുമത്തുന്ന കേസുകളിൽ പരാതിക്കാരുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത് സ്വാഭാവിക നടപടിക്രമമാണ്. മൊഴി രേഖപ്പെടുത്തുന്നതിന് കന്റോണ്മെന്റ് പോലീസ് നേരത്തെ തന്നെ ചീഫ് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതിയില് അപേക്ഷ നല്കിയിരുന്നു. എന്നാല് മജിസ്ട്രേറ്റ് മാറിപ്പോയതോടുകൂടിയാണ് മറ്റൊരു കോടതിയിലേക്ക് അപേക്ഷ മാറ്റിയത്. മൊഴി രേഖപ്പെടുത്തിയതോടെ പൊലീസിന് എത്രയും വേഗം അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കേണ്ടി വരും. അതിന് മുൻപ് നിയമോപദേശം നേടി തുടർനടപടികൾ സ്വീകരിക്കാനാണ് പൊലീസ് നീക്കം.

dot image
To advertise here,contact us
dot image