പ്രതികൂല കാലാവസ്ഥ; കരിപ്പൂരിൽ വിമാനങ്ങൾ വഴിതിരിച്ചു വിടുന്നു

പ്രതികൂല കാലാവസ്ഥയെ തുടർന്ന് വിമാനങ്ങൾ വൈകും
പ്രതികൂല കാലാവസ്ഥ; കരിപ്പൂരിൽ വിമാനങ്ങൾ വഴിതിരിച്ചു വിടുന്നു

മലപ്പുറം: കാലാവസ്ഥ പ്രതികൂലമായതിനാല്‍ കരിപ്പൂരിൽ വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. 11 മണി വരെയുള്ള വിമാനങ്ങൾ തടസം നേരിട്ടേക്കും. മഴയും മൂടൽ മഞ്ഞുമാണ് കാരണം.

നെടുമ്പാശ്ശേരിയിലേക്കും, കണ്ണൂരിലേക്കുമാണ് വിമാനങ്ങൾ വഴിതിരിച്ച് വിടുന്നത്. വിമാനങ്ങൾ വൈകാനും സാധ്യതയുണ്ട്. കരിപ്പൂരിൽ നിന്ന് പുറപ്പെടാനുള്ള ദോഹ, ബഹ്റൈൻ വിമാനങ്ങളാണ് വൈകുക.

പ്രതികൂല കാലാവസ്ഥ; കരിപ്പൂരിൽ വിമാനങ്ങൾ വഴിതിരിച്ചു വിടുന്നു
കോഴിക്കോട് ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് കത്തി; രോഗിക്ക് ദാരുണാന്ത്യം

Related Stories

No stories found.
logo
Reporter Live
www.reporterlive.com