കാട്ടാനയുടെ ആക്രമണം; മാതൃഭൂമി ന്യൂസ്‌ ക്യാമറാമാന് ദാരുണാന്ത്യം

പ്രദേശത്ത് ആനയിറങ്ങിയതിൻ്റെ ദൃശ്യങ്ങൾ പകർത്താൻ എത്തിയതായിരുന്നു മുകേഷ്.
കാട്ടാനയുടെ ആക്രമണം; മാതൃഭൂമി ന്യൂസ്‌ ക്യാമറാമാന് ദാരുണാന്ത്യം

പാലക്കാട്: കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ ക്യാമറാമാന് ദാരുണാന്ത്യം. എ വി മുകേഷ് (34) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിക്ക് മലമ്പുഴ വേനോലി ഏളമ്പരക്കാടിന് സമീപം ഷൂട്ടിനിടെയാണ് അപകടം.

പ്രദേശത്ത് ആനയിറങ്ങിയതിൻ്റെ ദൃശ്യങ്ങൾ പകർത്താൻ എത്തിയതായിരുന്നു മുകേഷ്. കാട്ടാന പാഞ്ഞടുത്തതോടെ ചിതറിയോടുന്നതിനിടയിൽ മുകേഷ് മറിഞ്ഞ് വീണു. ഈ സമയത്താണ് അപകടമുണ്ടായത്. കാട്ടാനയുടെ ആക്രമണത്തിൽ മുകേഷിൻ്റെ ഇടുപ്പിനാണ് പരുക്കേറ്റത്. മൃതദേഹം പാലക്കാട്‌ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com