'ആശങ്കയ്ക്ക് അടിസ്ഥാനമുണ്ട്'; എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരെ പിന്തുണച്ച് റീജിയണൽ ലേബർ കമ്മീഷണർ

ചൊവ്വാഴ്ച രാത്രി മുതൽ റദ്ദാക്കിയത് 70 ലേറെ സർവീസുകളാണ്
'ആശങ്കയ്ക്ക് അടിസ്ഥാനമുണ്ട്'; എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരെ പിന്തുണച്ച്  റീജിയണൽ ലേബർ കമ്മീഷണർ

കൊച്ചി: ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ വിമാനങ്ങൾ റദ്ദാക്കിയ സംഭവത്തിൽ ജീവനക്കാരെ പിന്തുണച്ച് ഡൽഹി റീജിയണൽ ലേബർ കമ്മീഷണർ. എയർ ഇന്ത്യ മാനേജ്മെന്റിന് കമ്മീഷണർ കത്തയച്ചു. ജീവനക്കാരുടെ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടെന്നാണ് കത്തിൽ പ്രതിപാദിക്കുന്നത്. എന്നാൽ യാത്രക്കാരുടെ സമരം നിയമവിരുദ്ധമാണെന്നാണ് എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ വാദം. മാറ്റം അംഗീകരിക്കാനാവാത്ത ഒരു വിഭാഗമാണ് സമരം നടത്തുന്നത്. സീനിയർ ക്യാബിൻ ക്രൂ അംഗങ്ങളാണ് നിയമവിരുദ്ധ സമരത്തിൽ പങ്കെടുക്കുന്നത്. എയർ ഇന്ത്യ ഫ്ലൈറ്റ് റദ്ദാക്കൽ വിഷയം പരിശോധിക്കുന്നതായി വ്യോമയാന മന്ത്രാലയം വൃത്തങ്ങളും അറിയിച്ചു.

300ലധികം ജീവനക്കാരെ പറ്റി പ്രതിപാദിക്കുന്ന കത്താണ് എയർ ഇന്ത്യ മാനേജ്മെന്റിന് അയച്ചത്. ജീവനക്കാരെ പ്രധാനമായും അലട്ടുന്ന മാനേജ്മെന്റിൻ്റെ ടാർജറ്റ് ജീവനക്കാരുടെ ജോലിയെ തന്നെ ബാധിക്കുന്നുണ്ട്. ജോലി നഷ്ടപ്പെടുമോ എന്ന് പല ജീവനക്കാരും ഭയപ്പെടുന്നുണ്ട്. ജോലി ചെയ്യാൻ ആവശ്യമായ ഒരു സമാനാന്തരീക്ഷം പലപ്പോഴും അവർക്ക് ലഭിക്കുന്നില്ല. എന്നാൽ മാനേജ്മെന്റിൻ്റെ ഭാ​ഗത്ത് നിന്ന് അവർക്ക് ആവശ്യമായ ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ല. നിരന്തരമായി ജീവനക്കാർ അവരുടെ ആവശ്യം ഉന്നയിച്ചിരുന്നതെങ്കിലും അതിനോട് മുഖം തിരിക്കുകയാണ് മാനേജ്മെന്റ് ചെയ്തത്. ജീവനക്കാർ ഇനിയും അവരുടെ ജോലി തുടരും എന്നാൽ ടിസിഒസി പ്രകാരം അത് തുടരാൻ ആവില്ലെന്നും കമ്മീഷണർ കത്തിൽ പറഞ്ഞു. ജീവനക്കാരുടെ അസംതൃപ്തി സ്ഥാപനത്തിൻ്റെ ഉയർച്ചയെ കാര്യമായി തന്നെ ബാധിക്കും അതുകൊണ്ട് സംഭവത്തെ ​ഗൗരവത്തോടെ തന്നെ കണ്ട് തീരുമാനം എടുക്കണമെന്ന് കത്തിൽ പറയുന്നുണ്ട്.

ചൊവ്വാഴ്ച രാത്രി മുതൽ റദ്ദാക്കിയത് 70 ലേറെ സർവീസുകളാണ്. ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. യാത്രക്കാർക്ക് നേരിട്ട് അസൗകര്യത്തിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. യാത്രക്കാർക്ക് നേരിടുന്ന പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നുവെന്ന് എയർ ഇന്ത്യ വക്താവ് പറഞ്ഞു. കഴിഞ്ഞ രാത്രി മുതൽ ക്രൂ അംഗങ്ങൾ സിക്ക് ലീവ് എടുക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിസന്ധിയിലായ യാത്രക്കാർക്ക് റീഫണ്ടോ പകരം യാത്രാ സംവിധാനമോ ഏർപ്പെടുത്തിയിട്ടുണ്ടെന്നും എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.

കണ്ണൂർ, നെടുമ്പാശ്ശേരി, കരിപ്പൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിലാണ് വിമാനങ്ങൾ റദ്ദാക്കിയിരിക്കുന്നത്. കരിപ്പൂരിൽ കൂടുതൽ വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. എയർ ഇന്ത്യ എക്സ്പ്രസിന്റെ 12 സർവീസുകളാണ് ഇതുവരെ റദ്ദാക്കിയത്. യാത്ര പുനഃക്രമീകരണത്തിനോ പണം മടക്കി വാങ്ങുന്നതിനോ അവസരം ഉണ്ടെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം.

കരിപ്പൂരിൽ റദ്ദാക്കിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ; 08.00 AM- റാസൽ ഖൈമ, 8-25 AM ദുബായ്, 8:50 AM- ജിദ്ദ, 09.00 AM - കുവൈറ്റ്, 9:35 AM- ദോഹ, 9-35 AM- ദുബായ്, 10-30 AM- ബഹ്‌റൈൻ, 5-45 PM- ദുബായ്, 7-25 PM ദോഹ, 8-10 PM കുവൈറ്റ്, 8-40 PM ബഹ്‌റൈൻ, 9-50 PM ജിദ്ദ.

'ആശങ്കയ്ക്ക് അടിസ്ഥാനമുണ്ട്'; എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരെ പിന്തുണച്ച്  റീജിയണൽ ലേബർ കമ്മീഷണർ
'സമരം നിയമവിരുദ്ധം', ഖേദം പ്രകടിപ്പിച്ച് എയർ ഇന്ത്യ; വിഷയം പരിശോധിക്കുന്നതായി വ്യോമയാന മന്ത്രാലയം

Related Stories

No stories found.
logo
Reporter Live
www.reporterlive.com