പ്രണയം പറയാൻ മാത്യുവും ദേവികയും; 'സുഖമാണോ സുഖമാണ്' റിലീസ് തീയതി പുറത്ത്

ലൂസിഫർ സർക്കസിന്റെ ബാനറിൽ ഗൗരവ് ചനാനയാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.

പ്രണയം പറയാൻ മാത്യുവും ദേവികയും; 'സുഖമാണോ സുഖമാണ്' റിലീസ് തീയതി പുറത്ത്
dot image

പ്രേക്ഷകരുടെ പ്രിയ താരങ്ങളായ മാത്യു തോമസും ദേവികാ സഞ്ജയും ആദ്യമായി സ്‌ക്രീനിൽ ഒരുമിക്കുന്ന 'സുഖമാണോ സുഖമാണ്' ചിത്രം ഫെബ്രുവരി 13ന് തിയേറ്ററുകളിലേക്കെത്തും. അരുൺ ലാൽ രാമചന്ദ്രനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ലൂസിഫർ സർക്കസിന്റെ ബാനറിൽ ഗൗരവ് ചനാനയാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.

മാത്യുവും ദേവികയും വരുന്ന പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപനം അണിയറ പ്രവർത്തകർ നടത്തിയിരിക്കുന്നത്. വാലന്റൈൻസ് ദിനത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് ചിത്രം റിലീസിന് എത്തുന്നത്. ബ്രോമാൻസ്, നിലവ്ക്ക് എൻമേൽ എന്നടി കോപം, ലവ് ലി, നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ് എന്നിവയായിരുന്നു മാത്യു തോമസ് പ്രധാന വേഷത്തിലെത്തി കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിത്രങ്ങൾ. 2026ലെ നടന്റെ ആദ്യ റിലീസാകും സുഖമാണോ സുഖമാണ് എന്ന ചിത്രം.

Sugamano Sugamanu movie

ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ തുടക്കം കുറിച്ച ദേവിക മകൾ, വൺസ് അപ്ഓൺ എ ടൈം ഇൻ കൊച്ചി എന്നീ ചിത്രങ്ങളിലാണ് പിന്നീട് പ്രധാന വേഷങ്ങളിലെത്തിയത്. പരസ്യചിത്രങ്ങളിലും നടി സജീവമാണ്. 2025ൽ പുതിയ ചിത്രങ്ങളിൽ ദേവിക എത്തിയിരുന്നില്ല.

സുഖമാണോ സുഖമാണ് ചിത്രത്തിന്റെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ജഗദീഷ്, സ്ഫടികം ജോർജ്, കുടശ്ശനാട് കനകം, നോബി മാർക്കോസ്, അഖിൽ കവലയൂർ, മണിക്കുട്ടൻ,ജിബിൻ ഗോപിനാഥ്, അബിൻ ബിനോ, തബ റീമ, ഗായത്രി മയൂര, സന്ധ്യാ മനോജ് തുടങ്ങിയവരാണ്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്. ചിത്രത്തിന്റെ ഓവർസീസ് വിതരണാവകാശം പ്ലോട്ട് പിക്ചേഴ്സ് ആണ്. ലൂസിഫർ മ്യൂസികിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ്.

സുഖമാണോ സുഖമാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഡി ഓ പി : ടോബിൻ തോമസ്, എഡിറ്റർ : അപ്പു ഭട്ടതിരി, മ്യൂസിക് : നിപിൻ ബെസെന്റ്, കോ പ്രൊഡ്യൂസർ: ഗരിമ വോഹ്ര,അസ്സോസിയേറ്റ് പ്രൊഡ്യൂസർ : അർച്ചിത് ഗോയൽ, ഹെഡ് ഓഫ് പ്രൊഡക്ഷൻസ് : രാകേന്ത് പൈ, പ്രൊഡക്ഷൻ കൺട്രോളർ : ജിനു പി. കെ, സൗണ്ട് ഡിസൈൻ : കിഷൻ സപ്ത, സൗണ്ട് മിക്സിങ് : ഹരി പിഷാരടി, ആർട്ട് ഡയറക്റ്റർ : ബോബൻ കിഷോർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ : സുഹൈൽ എം, വസ്ത്രാലങ്കാരം : ഷിനു ഉഷസ്, മേക്കപ്പ് : സിജീഷ് കൊണ്ടോട്ടി, കളറിസ്റ്റ് : ലിജു പ്രഭാകർ, കാസ്റ്റിങ് : കാസ്റ്റ് മി പെർഫെക്റ്റ്, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, ഡിസൈൻ : മാക്ഗുഫിൻ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.

Content Highlights: Sugamano Sugamanu movie starring Mathew Thomas and Devika Sanjay is to hit theatres on February 13

dot image
To advertise here,contact us
dot image