തിരിച്ചു വരവിനൊരുങ്ങി വിന്റേജ് കിംഗ്; അംബാസിഡർ വീണ്ടും വിപണിയിലെത്തും

അംബാഡഡര് വീണ്ടും ഇന്ത്യന് വിപണി കീഴടക്കാന് വരുന്നുവെന്ന സന്തോഷ വാര്ത്തയാണ് ആരാധകര്ക്ക് മുന്നിലെത്തുന്നത്

dot image

ന്യൂഡൽഹി: ഇന്ത്യൻ കാർ വിപണിയുടെ കുത്തക ഒരു കാലത്ത് അടക്കിവാണ കമ്പനിയായിരുന്നു അംബാസിഡർ കമ്പനി. കാർ ആരാധകരുടെ മനസ്സ് കീഴടക്കിയ ആ വിന്റേജ് കിംഗിനെ തിരിച്ചു കൊണ്ടുവരാനൊരുങ്ങുകയാണ് ഹിന്ദുസ്ഥാന് മോട്ടോഴ് സ്. ഫ്രഞ്ച് കാർ നിർമാതാക്കളായ പ്യൂഷോ കമ്പനിയോട് ചേർന്നാണ് അംബാസിഡർ തിരിച്ചു വരവിനൊരുങ്ങുന്നത്. 2013 -14 കാലത്താണ് അംബാസിഡർ സാമ്പത്തിക കാരണങ്ങളാലും മറ്റും നിരത്തിൽ നിന്നും പിന്മാറുന്നത്. എന്നാൽ കമ്പനി കാർ പുറത്തിറക്കുന്നത് അവസാനിപ്പിച്ചെങ്കിലും പത്ത് വർഷങ്ങൾക്ക് ശേഷവും അംബാസിഡർ എല്ലാ കാർ പ്രേമികളുടെയും ഹോട്ട് ലിസ്റ്റിലാണുള്ളത്.

പഴയ അംബാസിഡർ കാറിന്റെ പ്രത്യേകതകളോടപ്പം നൂതന സവിശേഷതകൾ കൂടി ഉൾക്കൊള്ളിച്ചാവും അംബാസിഡറിന്റെ പുതിയ പതിപ്പ്. ഇലകട്രിക് സാധ്യതകളും കമ്പനി പരിശോധിക്കും. ഈ വർഷം അവസാനത്തോടെ മാർക്കറ്റിലെത്തിക്കാനാണ് ശ്രമം.

dot image
To advertise here,contact us
dot image