വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് പല ജില്ലകളിലും ചൂട് കൂടും; മുന്നറിയിപ്പ്

മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചു.
വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് പല ജില്ലകളിലും ചൂട് കൂടും; മുന്നറിയിപ്പ്

തിരുവനന്തപുരം: ചൂട് കനക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത മുന്നറിയിപ്പ്. ഉയർന്ന താപനിലാ മുന്നറിയിപ്പുള്ള ജില്ലകളിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പാലക്കാട്, തൃശൂർ ജില്ലകളിലാണ് നിലവിൽ ഉഷ്ണ തരംഗം രേഖപ്പെടുത്തിയിട്ടുള്ളത്. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് പല ജില്ലകളും കനത്ത ചൂട് അനുഭവപ്പെടും.

സാധാരണയെക്കാൾ 5 മുതൽ 5.5 ഡിഗ്രി സെൽഷ്യസിനു മുകളിലാണ് പാലക്കാടും, തൃശ്ശൂരും ഉയർന്ന താപനില. രണ്ടിടത്തും ഉഷ്ണ തരംഗം രേഖപ്പെടുത്തിയിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് തുടങ്ങി ആറു ജില്ലകളിലും മുന്നറിയിപ്പുണ്ട്. സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി വരെയാണ് ഈ ജില്ലകളിലെ ഉയർന്ന താപനില. അതുകൊണ്ട് ഈ ആറ് ജില്ലകളിലും സമീപ ജില്ലകളിലും ഇന്ന് പ്രത്യേക ശ്രദ്ധ വേണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

സംസ്ഥാനത്ത് മറ്റു ജില്ലകളിലും ചൂട് കൂടിയേക്കും. മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചു. ചൂട് കൂടുന്ന സാഹചര്യങ്ങളിൽ തൊഴിലിടങ്ങളിൽ പ്രത്യേക പരിശോധനയും നടക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com