വയനാടിന് വേണ്ടത് മുഴുവൻ സമയ എംപിയെ; ആനി രാജയ്ക്ക് വോട്ട് തേടി വൃന്ദ കാരാട്ട്

ആനി രാജയെ പാർലമെൻറിലേക്ക് അയച്ചാൽ അതിന്റെ ഗുണം വയനാടിനാണെന്ന് വൃന്ദ കാരാട്ട്
വയനാടിന് വേണ്ടത് മുഴുവൻ സമയ എംപിയെ; ആനി രാജയ്ക്ക് വോട്ട് തേടി വൃന്ദ കാരാട്ട്

കൽപ്പറ്റ: വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടത് മുഴുവൻ സമയ എംപിയെയാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. വയനാട് സിപിഐഎം സ്ഥാനാർത്ഥി ആനി രാജയുടെ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു വൃന്ദ കാരാട്ട്. ആനി രാജയെ പാർലമെൻറിലേക്ക് അയച്ചാൽ അതിന്റെ ഗുണം വയനാടിനാണെന്ന് വൃന്ദ കാരാട്ട് പറഞ്ഞു.

ഒരു സാധാരണ എംപിയല്ല ആനി രാജ. ദേശീയ മുഖമുള്ള പോരാളിയാണ്. നിങ്ങൾക്കൊരു മുഴുവൻ സമയ എംപി വേണോ അതോ പകുതി സമയ എംപി വേണോ എന്ന് ചോദിച്ച വൃന്ദ കാരാട്ട് വയനാടിന് വേണ്ടത് മുഴുവൻ സമയ എംപിയെയാണെന്നും പറഞ്ഞു. കേന്ദ്രത്തിലെ ഫാസിസ്റ്റ് ഭരണത്തെ താഴെയിറക്കുന്നതിനാണ് ഇന്ത്യ സഖ്യം രൂപീകരിച്ചത്.

കേരളത്തിലെ ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് എൽഡിഎഫാണ്. കേരളത്തിലെ അക്കൗണ്ട് എൽഡിഎഫ് പൂട്ടിച്ചപ്പോൾ പിന്നെന്തിനാണ് യുഡിഎഫ് നേതാവ് ഇവിടെ മത്സരിച്ചത്? കേരളത്തിലെ കോൺഗ്രസ്‌ നേതാക്കൾ ഇതിന് മറുപടി പറയണം. അമേഠി, റായ്ബറേലി എന്നീ മണ്ഡലങ്ങൾ കോൺഗ്രസ് ഉപേക്ഷിച്ചു.

വയനാട്ടിലെ വന്യ ജീവി വിഷയം ഇതുവരെ പാർലിമെന്റിൽ ഉന്നയിച്ചിട്ടില്ല. എന്തുകൊണ്ടാണ് പച്ച കൊടി ഒളിപ്പിച്ചു വച്ചതെന്ന് കോൺഗ്രസ്‌ നേതാക്കൾ മറുപടി പറയണം. ഒരിക്കലും വർഗീയ ശക്തികൾക്ക് മുൻപിൽ തല കുനിക്കില്ല, പോരാട്ടം തുടർന്നുകൊണ്ടിരിക്കും. പൗരത്വ നിയമം ഇന്ത്യൻ ഭരണ ഘടനയോടുള്ള വെല്ലുവിളിയാണ്. എന്നാൽ കോൺഗ്രസ്‌ പ്രകടന പത്രികയിൽ സിഎഎ വിഷയം പരാമർശിച്ചിട്ടില്ല. കേരളത്തിന് പുറത്ത് മറ്റു സംസ്ഥാനങ്ങളിൽ ഇൻഡ്യ മുന്നണിയുണ്ടെന്നും വൃന്ദ കാരാട്ട് പറഞ്ഞു.

വയനാടിന് വേണ്ടത് മുഴുവൻ സമയ എംപിയെ; ആനി രാജയ്ക്ക് വോട്ട് തേടി വൃന്ദ കാരാട്ട്
മോദി കൈകൊട്ടാൻ പറയുന്നു, സമുദ്രത്തിനടിയിൽ പോകുന്നു, എല്ലാം നാടകങ്ങൾ; കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

Related Stories

No stories found.
logo
Reporter Live
www.reporterlive.com