'ആഷസിലെ അവസാന ടെസ്റ്റ് തന്റെയും അവസാന ടെസ്റ്റ്'; വിരമിക്കൽ പ്രഖ്യാപിച്ച് ഉസ്മാൻ ഖവാജ

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓസീസ് താരം ഉസ്മാൻ ഖവാജ.

'ആഷസിലെ അവസാന ടെസ്റ്റ് തന്റെയും അവസാന ടെസ്റ്റ്'; വിരമിക്കൽ പ്രഖ്യാപിച്ച് ഉസ്മാൻ ഖവാജ
dot image

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓസീസ് താരം ഉസ്മാൻ ഖവാജ. ഇംഗ്ലണ്ടിനെതിരെയുള്ള ആഷസ് പരമ്പരയിലെ സിഡ്നിയിൽ നടക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് തന്റെ കരിയറിലെ അവസാന അന്താരാഷ്ട്ര മത്സരമായിരിക്കുമെന്ന് 39 കാരനായ ഖവാജ പറഞ്ഞു.

സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ തന്റെ ഫസ്റ്റ് ക്ലാസ് കരിയർ ആരംഭിച്ച താരം തന്റെ അവസാന ടെസ്റ്റും അവിടെ തന്നെയാണ് കളിക്കുന്നത്. റിക്കി പോണ്ടിംഗിന് പരിക്കേറ്റപ്പോൾ 2011 ൽ ടെസ്റ്റ് ക്രിക്കറ്റിലേക്ക് എത്തിയ ഉസ്മാൻ ഖവാജ 15 വർഷ കരിയറിലെ 88-ാം ടെസ്റ്റാണ് സിഡ്നിയിൽ കളിക്കാൻ പോകുന്നത്.

6000ലധികം റൺസാണ് താരം ഇതുവരെ ടെസ്റ്റ് ക്രിക്കറ്റിൽ നേടിയിട്ടുള്ളത്. ഇതിൽ 16 സെഞ്ച്വറികളും 28 അർധ സെഞ്ച്വറികളുമുണ്ട്. 40 ഏകദിനങ്ങളിൽ നിന്ന് 1500 ലധികം റൺസ് നേടിയിട്ടുണ്ട്. ഇപ്പോൾ നടക്കുന്ന ആഷസ് ടെസ്റ്റിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ചു ഇന്നിങ്‌സുകളിലായി 153 റൺസാണ് നേടിയിട്ടുള്ളത്.

Content highlights:Australian cricketer Usman Khawaja announces retirement

dot image
To advertise here,contact us
dot image