ആലത്തൂരിലെ സ്ഥാനാര്‍ത്ഥിക്ക് എറണാകുളത്തെന്താ കാര്യം!

മേത്തർ ബസാറിലെ കച്ചവടക്കാരിലധികവും കുന്നംകുളത്തുകാരാണ് അവരുടെ കടകൾ സന്ദർശിച്ച് തനിക്ക് വേണ്ടിയും മറ്റിടങ്ങളിൽ ഹൈബി ഈഡനു വേണ്ടിയും വോട്ടഭ്യർത്ഥന നടത്തി
ആലത്തൂരിലെ സ്ഥാനാര്‍ത്ഥിക്ക് എറണാകുളത്തെന്താ കാര്യം!

കൊച്ചി: എറണാകുളത്തെത്തി വോട്ടഭ്യർഥിച്ച് ആലത്തൂരിന്റെ യു ഡി എഫ് സ്ഥാനാർഥി രമ്യ ഹരിദാസ്.ബ്രോഡ്‌വേയിലെ കുന്നംകുളത്തുകാരോട് വോട്ടഭ്യർഥിക്കാനാണ് രമ്യയെത്തിയത്. എറണാകുളത്തെ യു ഡി എഫ് സ്ഥാനാർഥി ഹൈബി ഈഡനും ഒപ്പം കൂടി. വ്യാപാര സ്ഥാപനങ്ങളിൽ കയറിയും രമ്യ ഹരിദാസ് വോട്ടഭ്യർഥിച്ചു.

പൂക്കാരൻമുക്ക് ജങ്ഷൻ മുതൽ മേത്തർ ബസാർ വരെയുള്ള കടകളും ഇരുവരും ചേർന്നു സന്ദർശിച്ചു. മേത്തർ ബസാറിലെ കച്ചവടക്കാരിലധികവും കുന്നംകുളത്തുകാരാണ് അവരുടെ കടകൾ സന്ദർശിച്ച് തനിക്ക് വേണ്ടിയും മറ്റിടങ്ങളിൽ ഹൈബി ഈഡനു വേണ്ടിയും വോട്ടഭ്യർത്ഥന നടത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com