പി സി ജോർജ്ജ് രാഷ്ട്രീയ നികൃഷ്ട ജീവി, ഊളമ്പാറയ്ക്ക് അയയ്ക്കണം: വെള്ളാപ്പള്ളി

പി സി ജോർജ്ജ് വാ പോയ കോടാലിയാണ്, ബിജെപി ഷോൺ ജോർജ്ജിനെയാണ് ലക്ഷ്യമിട്ടതെന്ന് വെള്ളാപ്പള്ളി
പി സി ജോർജ്ജ് രാഷ്ട്രീയ നികൃഷ്ട ജീവി, ഊളമ്പാറയ്ക്ക് അയയ്ക്കണം: വെള്ളാപ്പള്ളി

പത്തനംതിട്ട: വയനാട്ടിൽ രാഹുൽ ഗാന്ധിയെ എതിർക്കാൻ കരുത്തനായ നേതാവാണ് കെ സുരേന്ദ്രനെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബിജെപിയിലെ മിടുക്കനായ സ്ഥാനാർത്ഥിയാണ് കെ സുരേന്ദ്രൻ. ഒരു രാഷ്ട്രീയ പാർട്ടിയെയും കൊള്ളാനോ തള്ളാനോ എസ്എൻഡിപിയില്ലെന്നും വെള്ളാപ്പള്ളി റിപ്പോ‌ർട്ടർ ടിവിയോട് പറഞ്ഞു.

മൂന്ന് മുന്നണികളുടേയും പ്രചരണം ശക്തമാണ്. ആര് വീഴും ആര് വാഴും എന്ന് ഇപ്പോൾ പറയാൻ പറ്റില്ല. പി സി ജോർജ്ജ് വാ പോയ കോടാലിയാണ്, ബിജെപി ഷോൺ ജോർജ്ജിനെയാണ് ലക്ഷ്യമിട്ടത്. പി സി ജോർജ്ജ് കാലഹരണപ്പെട്ട സാധനമാണ്, പി സി ജോർജ്ജ് രാഷ്ട്രീയ നികൃഷ്ട ജീവിയാണെന്നും ഊളമ്പാറയ്ക്ക് അയയ്ക്കണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

കെ ബി ഗണേഷ് കുമാറിന് ഗതാഗത വകുപ്പ് കൊണ്ടുപോകാൻ കഴിവില്ല. മുഖ്യമന്ത്രിക്ക് ആൻ്റണി രാജുവിനെയായിരുന്നു പ്രിയം. പറഞ്ഞ തീരുമാനങ്ങൾ ഗണേഷ് കുമാറിന് മാറ്റേണ്ടി വന്നു. ബാലകൃഷ്ണ പിള്ളയുടെ മകനല്ലേ വിത്ത് ഗുണം പത്ത് ഗുണമെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.

പി സി ജോർജ്ജ് രാഷ്ട്രീയ നികൃഷ്ട ജീവി, ഊളമ്പാറയ്ക്ക് അയയ്ക്കണം: വെള്ളാപ്പള്ളി
സിപിഐഎം ദേശീയപാർട്ടിയായി തന്നെ തുടരും; യാതൊരു ആശങ്കയുമില്ലെന്നും എം വി ഗോവിന്ദൻ

Related Stories

No stories found.
logo
Reporter Live
www.reporterlive.com