ഇലക്ട്രല് ബോണ്ട്; സമയപരിധി ഇന്നവസാനിക്കും, സത്യവാങ്മൂലം സമര്പ്പിക്കാന് എസ്ബിഐ

സുരക്ഷാ കാരണങ്ങളാല് സീരിയല് നമ്പര് വെളിപ്പെടുത്താനാകില്ലെന്നാണ് നേരത്തെ എസ്ബിഐ നല്കിയ വിശദീകരണം

ഇലക്ട്രല് ബോണ്ട്; സമയപരിധി ഇന്നവസാനിക്കും, സത്യവാങ്മൂലം സമര്പ്പിക്കാന് എസ്ബിഐ
dot image

ഡൽഹി: ഇലക്ട്രല് ബോണ്ട് കേസില് സത്യവാങ്മൂലം നല്കാന് സുപ്രീം കോടതി എസ്ബിഐയ്ക്ക് നല്കിയ സമയപരിധി ഇന്നവസാനിക്കും. എല്ലാ വിവരങ്ങളും വെളിപ്പെടുത്തിയെന്നും ഒരു വിവരങ്ങളും മറച്ചുവെച്ചിട്ടില്ലെന്നുമുള്ള സത്യവാങ്മൂലം എസ്ബിഐ ഇന്ന് കോടതിയില് സമർപ്പിക്കും.

കടമെടുപ്പ് പരിധി; കേരളം നല്കിയ ഹര്ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

തിരഞ്ഞെടുപ്പ് ബോണ്ട് സീരിയല് നമ്പര്, ബോണ്ട് പണമാക്കി മാറ്റിയ രാഷ്ട്രീയ പാര്ട്ടി, ബോണ്ട് തുക തുടങ്ങിയ വിവരങ്ങള് എസ്ബിഐ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. ഇതിന് ശേഷം വൈകിട്ട് അഞ്ച് മണിക്ക് മുന്പ് എസ്ബിഐ ചെയര്മാന് ദിനേശ് കുമാര് ഖാര സത്യവാങ്മൂലം നല്കണം. സുരക്ഷാ കാരണങ്ങളാല് സീരിയല് നമ്പര് വെളിപ്പെടുത്താനാകില്ലെന്നാണ് നേരത്തെ എസ്ബിഐ നല്കിയ വിശദീകരണം. ഈ വിശദീകരണം തള്ളിയാണ് സുപ്രീം കോടതി തിങ്കളാഴ്ച എസ്ബിഐക്ക് അന്ത്യശാസനം നല്കിയത്.

dot image
To advertise here,contact us
dot image