ഷാ​രോ​ൺ വ​ധ​ക്കേ​സ്; ​ഗ്രീഷ്മയ്ക്കും കുടും​ബത്തിനും കുറ്റപത്രം വായിച്ചു കേൾപ്പിച്ചു
WEB 11

ഷാ​രോ​ൺ വ​ധ​ക്കേ​സ്; ​ഗ്രീഷ്മയ്ക്കും കുടും​ബത്തിനും കുറ്റപത്രം വായിച്ചു കേൾപ്പിച്ചു

ഗൂ​ഢാ​ലോ​ച​ന, തെ​ളി​വ് ന​ശി​പ്പി​ക്ക​ൽ, തെ​റ്റി​ദ്ധ​രി​പ്പി​ക്ക​ൽ എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​തി​ക​ള്‍​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല ഷാ​രോ​ണ്‍ വ​ധ​ക്കേ​സി​ലെ പ്ര​തി​കൾക്ക് കുറ്റപത്രം വായിച്ചു കേൾപ്പിച്ച് കോടതി. നെ​യ്യാ​റ്റി​ൻ​ക​ര സെ​ഷ​ൻ​സ് കോ​ട​തി​യിലാണ് പ്രതികളായ ഗ്രീ​ഷ്മ, ഗ്രീ​ഷ്മ​യു​ടെ അ​മ്മ സി​ന്ധു, അ​മ്മാ​വ​ൻ നി​ർ​മ്മ​ൽ കു​മാ​ർ എന്നിവരെ കോ​ട​തി കു​റ്റ​പ​ത്രം വാ​യി​ച്ചു കേ​ള്‍​പ്പി​ച്ചത്. ഒ​ക്ടോ​ബ​ർ മൂ​ന്നിന് കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങാ​നാണ് കോടതി തീരുമാനിച്ചിരിക്കുന്നത്. ഗ്രീ​ഷ്മ​യു​മാ​യി പ്ര​ണ‌​യ​ത്തി​ലാ​യി​രു​ന്ന ഷാ​രോ​ണി​നെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി വി​ഷം കൊ​ടു​ത്തു കൊ​ന്നു​വെ​ന്നാ​ണ് കേ​സ്. ഗൂ​ഢാ​ലോ​ച​ന, തെ​ളി​വ് ന​ശി​പ്പി​ക്ക​ൽ, തെ​റ്റി​ദ്ധ​രി​പ്പി​ക്ക​ൽ എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​തി​ക​ള്‍​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ണ്ട്.

2022 ഒ​ക്ടോ​ബ​ര്‍ 14ന് ആണ് ​ഗ്രീ​ഷ്മ ഷാ​രോ​ണി​നെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ക​ഷാ​യ​ത്തി​ൽ ക​ള​നാ​ശി​നി ക​ല​ർ​ത്തി കൊ​ടു​ക്കുകയായിരുന്നു. തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഒ​ക്ടോ​ബ​ര്‍ 25നാ​ണ് ഷാരോ​ണ്‍ മ​രി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ്യൽ പ്രോ​സി​ക്യൂ​ട്ട​ർ വി​നീ​ത് കു​മാ​റാണ് ഹാ​ജ​രാ​യത്. കേ​സി​ലെ വി​ചാ​ര​ണ തമി​ഴ്നാ​ട്ടി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന ഗ്രീ​ഷ്മ​യു​ടെ ഹ​ർ​ജി സു​പ്രീം കോ​ട​തി നേ​ര​ത്തെ ത​ള്ളി​യി​രു​ന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com