'ആ രക്തക്കറ എംഎസ്എഫ് ചെലവിൽ കഴുകി കളയേണ്ട, ആരെ പറ്റിക്കാനാണ് ശ്രമം'; പഴിചാരേണ്ടെന്ന് പി കെ നവാസ്

തികഞ്ഞ സിപിഐഎം പശ്ചാത്തലമുള്ള കുടുംബാംഗമായ ഒരാളാണ് താൻ എംഎസ്എഫ് ആണെന്ന അവകാശ വാദവുമായി വന്നിരിക്കുന്നത്.

dot image

വയനാട്: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ എംഎസ്എഫിനെ പഴിചാരേണ്ടയെന്ന് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്. ആ രക്തക്കറ എംഎസ്എഫ് ചെലവിൽ കഴുകിക്കളയേണ്ട എന്നാണ് പി കെ നവാസ് ഫേസ്ബുക്കിൽ കുറിച്ചത്. എംഎസ്എഫ് പ്രവർത്തകനാണെന്ന അവകാശവാദവുമായി പ്രതികളിലൊരാൾ എത്തിയത് എസ് എഫ് ഐ, സിപിഐഎം നാടകമാണെന്നാണ് നവാസിന്റെ വാദം.

തികഞ്ഞ സിപിഐഎം പശ്ചാത്തലമുള്ള കുടുംബാംഗമായ ഒരാളാണ് താൻ എംഎസ്എഫ് ആണെന്ന അവകാശ വാദവുമായി വന്നിരിക്കുന്നത്. എസ്എഫ്ഐ സമ്മേളനത്തിൽ പരസ്യമായി പങ്കെടുത്ത അധ്യാപകർ ഈ കേസിലുണ്ട്. പ്രതികളിൽ പലരും പിടിക്കപ്പെടുന്നത് പാർട്ടി ഓഫീസിൽ നിന്നാണ്. ഈ കേസ് അട്ടിമറിക്കാൻ പൊലീസ് നടത്തിയ നീക്കം വളരെ വ്യക്തമാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കുമ്പോൾ ആനയിക്കുന്നത് സിപിഐഎം നേതാക്കളാണ്. ഇത്രയും വ്യക്തമായ സിപിഐഎമ്മിന്റെ ഗൂഢാലോചന നടന്ന ഈ കേസിൽ ഇനിയും ആരെ പറ്റിക്കാനാണ് സിപിഐഎമ്മും എസ്എഫ്ഐയും ചേർന്ന് ശ്രമിക്കുന്നതെന്നും നവാസ് ചോദിക്കുന്നു.

'സിദ്ധാര്ത്ഥനെ മര്ദ്ദിച്ചിട്ടില്ല, ഭക്ഷണം നല്കി'; ന്യായീകരിച്ച് ഒരു വിഭാഗം ഹോസ്റ്റല് നിവാസികള്

കുറിപ്പിന്റെ പൂർണരൂപം:

ആ രക്ത കറ എം.എസ്.എഫ് ചിലവിൽ കഴുകി കളയണ്ട.

മൂന്ന് ദിവസം തടവിലാക്കിയവനെ വെച്ച് തന്നെ വേണോ ഈ കള്ളം മെനയൽ?

ഹോസ്റ്റലിലെ ഒരു എസ്.എഫ്.ഐ അംഗം തനിക്ക് പറ്റിയ നാല് പേരെ വെച്ച് നടത്തിയ നാടകം വളരെ നീചമായ പ്രവർത്തിയാണ്.

എം.എസ്.എഫുമായി യാതൊരു ബന്ധവുമില്ലാത്ത ,

അന്വേഷണത്തിൽ തികഞ്ഞ സി.പി.എം പശ്ചാത്തലമുള്ള കുടുംബാംഗമായ ഒരാളാണ് ഞാൻ എം.എസ്.എഫ് ആണെന്ന അവകാശ വാദവുമായി വന്നിരിക്കുന്നത്.

എസ്.എഫ്.ഐ സമ്മേളനത്തിൽ പരസ്യമായി പങ്കെടുത്ത അധ്യാപകർ ഈ കേസിലുണ്ട്.

പ്രതികളിൽ പലരും പിടിക്കപ്പെടുന്നത് പാർട്ടി ആപ്പീസിൽ നിന്നാണ്.

ഈ കേസ് അട്ടിമറിക്കാൻ പോലീസ് നടത്തിയ നീക്കം വളരെ വ്യക്തമാണ്.

പ്രതികളെ കോടതിയിൽ ഹാജരാക്കുമ്പോൾ ആനയിക്കുന്നത് സിപിഎം നേതാക്കളാണ്.

ഇത്രയും വ്യക്തമായ സി.പി.എമ്മിന്റെ ഗൂഢാലോചന നടന്ന ഈ കേസിൽ ഇനിയും ആരെ പറ്റിക്കാനാണ് സി.പി.എമ്മും എസ്.എഫ്.ഐയും ചേർന്ന് ശ്രമിക്കുന്നത്.

നിങ്ങൾ എം.എസ്.എഫ് വേഷമണിയിച്ച് കൊണ്ടുവന്ന ആ വിദ്യാർത്ഥി നിങ്ങളുടെ പ്ലാൻ പ്രകാരം കളിച്ചതാണോ , അതോ നിങ്ങളുടെ കസ്റ്റഡിയിൽ നിന്ന് ഇപ്പോഴും അവൻ മോചിതനായിട്ടില്ലേ?

സംശയം കൊണ്ട് ചോദിച്ചാണ്.

മൂന്ന് നാൾ ഈ വിദ്യാർത്ഥികളെ നിങ്ങൾ എവിടെ തടവിൽ വെച്ചിരുന്നു.

ഒരുത്തനെ തല്ലി തല്ലി മൂന്ന് ദിവസമെടുത്ത് കൊന്ന് കളയുന്നത് വരെ വേദനിക്കാത്ത ഹൃദയങ്ങൾ , പ്രതികരിക്കാത്ത മനസ്സുകൾ ചാനലിൽ എസ്.എഫ്.ഐ ക്കെതിരെ വാർത്ത വരുമ്പോൾ മാത്രം വേദനിക്കുന്നതും പ്രതികരണ ശേഷി തിരിച്ച് കിട്ടുന്നുമുണ്ടെങ്കിൽ ഒന്നുറപ്പിച്ച് പറയാം ഈ നാടകം കൊണ്ടൊന്നും സിദ്ധാർത്ഥിന്റെ രക്ത കറ മായിച്ച് കളയാനാവില്ല.

പി.കെ നവാസ്

(പ്രസിഡന്റ്, എം.എസ്.എഫ് കേരള)

dot image
To advertise here,contact us
dot image