മലപ്പുറം ചങ്ങരംകുളം ചന്ദനക്കുടം നേര്‍ച്ചക്കിടെ ആന ഇടഞ്ഞു; മൂന്ന് പേരെ കുടഞ്ഞ് താഴെയിട്ടു

നേര്‍ച്ചയുടെ ഭാഗമായി വിവിധ പ്രദേശങ്ങളില്‍ കെട്ടുകാഴ്ചകള്‍ വരുന്നതിന് ഇടയിലാണ് ആന ഇടഞ്ഞത്
മലപ്പുറം ചങ്ങരംകുളം ചന്ദനക്കുടം നേര്‍ച്ചക്കിടെ ആന ഇടഞ്ഞു; മൂന്ന് പേരെ കുടഞ്ഞ് താഴെയിട്ടു

മലപ്പുറം: ചങ്ങരംകുളം ചിറവല്ലൂര്‍ ചന്ദനക്കുടം നേര്‍ച്ചക്കിടെ ആന ഇടഞ്ഞു. ചിറവല്ലൂര്‍ സെന്ററില്‍ പുള്ളൂട്ട് കണ്ണന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം. ആനപ്പുറത്ത് ഉണ്ടായിരുന്ന മൂന്ന് പേരെ ആന കുടഞ്ഞു താഴെ ഇട്ടു. താഴെ വീണ ഒരാള്‍ക്ക് നിസാര പരിക്കുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

നേര്‍ച്ചയുടെ ഭാഗമായി വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള കെട്ടുകാഴ്ചകള്‍ വരുന്നതിന് ഇടയിലാണ് ആന ഇടഞ്ഞത്. ടീം എന്‍സിസിയുടെ കാഴ്ചയുടെ ഭാഗമായി കൊണ്ടുവന്ന ആനയാണ് പുള്ളൂട്ട് കണ്ണന്‍. പാപ്പാന്മാര്‍ ആനയെ തളയ്ക്കാന്‍ ശ്രമിച്ചെങ്കിലും നില്‍ക്കാതെ റോഡിലൂടെ ഓടി ഭീതി പരത്തുകയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്.

മലപ്പുറം ചങ്ങരംകുളം ചന്ദനക്കുടം നേര്‍ച്ചക്കിടെ ആന ഇടഞ്ഞു; മൂന്ന് പേരെ കുടഞ്ഞ് താഴെയിട്ടു
ഭീതിയൊഴിയാതെ മാനന്തവാടി; മിഷൻ ബേലൂർ മ​ഗ്ന ഇന്നും തുടരും, വയനാട്ടിൽ ഇന്ന് ഹർത്താൽ

Related Stories

No stories found.
logo
Reporter Live
www.reporterlive.com