പ്രതീക്ഷ വിടാതെ ഐഎന്‍ടിയുസി; സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് ആര്‍ ചന്ദ്രശേഖരന്‍

ഇത്തവണ തൊഴിലാളി വിഭാഗത്തെ കോണ്‍ഗ്രസ് പരിഗണിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ആര്‍ ചന്ദ്രശേഖരന്‍
പ്രതീക്ഷ വിടാതെ ഐഎന്‍ടിയുസി; സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് ആര്‍ ചന്ദ്രശേഖരന്‍

പാലക്കാട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഐഎന്‍ടിയുസിക്ക് സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍. കോണ്‍ഗ്രസിന്റെ 16 സീറ്റുകളില്‍ ഏത് നല്‍കിയാലും മത്സരിക്കാന്‍ തയ്യാറാണ്. എവിടെ മത്സരിപ്പിച്ചാലും ഐഎന്‍ടിയുസി വിജയിക്കുമെന്നും ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.

തൊഴിലാളികളെ വിശ്വാസത്തിലെടുത്താല്‍ മാത്രമേ ഇനിയുളള കാലത്ത് മുന്നോട്ട് പോകാനാകൂ. ഇത്തവണ തൊഴിലാളി വിഭാഗത്തെ കോണ്‍ഗ്രസ് പരിഗണിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ആര്‍ ചന്ദ്രശേഖരന്‍ പ്രതികരിച്ചു.

തിരഞ്ഞെടുപ്പില്‍ മൂന്നാം തവണ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ മാറി നില്‍ക്കണമെന്ന് ചന്ദ്രശേഖരന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പുതിയ ആളുകള്‍ക്ക് അവസരം നല്‍കണം. കോണ്‍ഗ്രസില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ ഉള്ള സംഘടനയാണ് ഐഎന്‍ടിയുസി. എല്ലാ മുക്കിലും മൂലയിലും പ്രവര്‍ത്തകര്‍ ഉണ്ട്. 2009 മുതല്‍ സീറ്റ് ആവശ്യപ്പെട്ട് തുടങ്ങിയതാണ്. എന്നാല്‍ ഇതുവരെ പരിഗണിച്ചിട്ടില്ല. ഇത്തവണ ലോക്‌സഭാ സീറ്റ് എന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com