പാര്‍ക്കിങിനെ ചൊല്ലി തര്‍ക്കം; മലപ്പുറത്ത് പൊലീസുകാരനും യുവാവും തമ്മില്‍ കയ്യാങ്കളി

സഹോദരനെ വാഹനത്തില്‍ നിന്നും പോലീസുകാരന്‍ വലിച്ചിറക്കി ആക്രമിക്കുകയാണ് ചെയ്തതെന്ന് യുവാവിന്റെ സഹോദരി റിപ്പോര്‍ട്ടര്‍ ടിവിയോട്
പാര്‍ക്കിങിനെ ചൊല്ലി തര്‍ക്കം; മലപ്പുറത്ത് പൊലീസുകാരനും യുവാവും തമ്മില്‍ കയ്യാങ്കളി

മലപ്പുറം: കൊണ്ടോട്ടിയില്‍ പൊലീസുകാരനും യുവാവും തമ്മില്‍ കയ്യാങ്കാളി. വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി നൗഫല്‍, കൊണ്ടോട്ടി സ്റ്റേഷനിലെ സിപിഒ സദാഖത്തുള്ള എന്നിവര്‍ തമ്മിലാണ് മല്‍പ്പിടുത്തം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പൊലീസിനെതിരെ ഗുരുതര ആരോപണവുമായി യുവാവിന്റെ സഹോദരി മുഹ്‌സിന രംഗത്തെത്തി. സഹോദരനെ വാഹനത്തില്‍ നിന്നും പോലീസുകാരന്‍ വലിച്ചിറക്കി ആക്രമിക്കുകയാണ് ചെയ്തതെന്ന് മുഹ്‌സിന റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

അക്രമത്തെ തുടര്‍ന്ന് സഹോദരന്‍ കുഴഞ്ഞുവീണു. സഹോദരനെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി പൊലീസുകാരനായ സദാഖത്തുള്ള തന്നെയും മര്‍ദ്ദിച്ചെന്നും മുഹ്‌സിന ആരോപിച്ചു. പൊലീസുകാരനെതിരെ യുവതി മലപ്പുറം എസ്പിക്കു പരാതി നല്‍കിയിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com