പശ്ചിമേഷ്യൻ സംഘർഷം: ഇറാൻ-യുഎസ് ആദ്യഘട്ട ചർച്ചകൾ ആരംഭിച്ചു; ഇറാൻ പ്രസിഡൻ്റ് അമേരിക്കയിൽ

ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ ജനറല്‍ അസംബ്ലിയിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്

പശ്ചിമേഷ്യൻ സംഘർഷം: ഇറാൻ-യുഎസ് ആദ്യഘട്ട ചർച്ചകൾ ആരംഭിച്ചു; ഇറാൻ പ്രസിഡൻ്റ്   അമേരിക്കയിൽ
dot image

ന്യൂയോർക്ക്: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ മാസങ്ങള്‍ക്ക് ശേഷം അമേരിക്കയും ഇറാനും തമ്മിലുള്ള നേരിട്ടുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ധാരണകളിൽ ഇരുപക്ഷവും എത്തിച്ചേരുമോ എന്നാണ് ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ ജനറല്‍ അസംബ്ലിക്കിടെയാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ഇന്ന് രാത്രി യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യും.

യുഎന്‍ ജനറല്‍ അസംബ്ലിക്കിടെ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും യുഎസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ് കുഷ്നറും മധ്യസ്ഥര്‍ വഴി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ജൂലൈയില്‍ ഒരു ഇടക്കാല വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ന്നതിനുശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളും നേരിട്ട് ചര്‍ച്ചയില്‍ ഏര്‍പ്പെടുന്നത്.

Also Read:

ഇറാനുമായി കരാറില്‍ ഏര്‍പ്പെടണോ അതോ രാജ്യത്തെ 'ഉന്മൂലനം' ചെയ്യണോയെന്ന് തീരുമാനിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ യുഎന്‍ പൊതുസഭയില്‍ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ ഭീഷണിക്ക് മണിക്കൂറുകള്‍ക്ക് ശേഷം ട്രംപ് വിപരീതമായാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. യുഎസ് ഉദ്യോഗസ്ഥര്‍ ഇറാന്‍ നേതാക്കളുമായി മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ച നടത്തിയെന്നും 'വളരെ മികച്ച' കൂടിക്കാഴ്ചയാണ് നടന്നതെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ യുദ്ധം കാരണം ഗള്‍ഫ് മേഖല വളരെ അപകടകരമായ അവസ്ഥയിലാണെന്നും ട്രംപ് പറഞ്ഞു. യുദ്ധത്തിന് നയതന്ത്രപരമായ പരിഹാരം വേണമെന്ന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി യുഎന്‍ജിഎയില്‍ പറഞ്ഞു.

അതേസമയം രാജ്യത്തെ ഉന്മൂലനം ചെയ്യുമെന്ന ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി ഇറാന്‍ സൈന്യം തള്ളിക്കളഞ്ഞു. ആക്രമണത്തെ ശക്തമായി തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയാണ് ഇറാന്‍ സൈന്യം പ്രതികരിച്ചത്.

ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചിയുമായി ചര്‍ച്ച നടത്തി യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് വ്യക്തമാക്കിയിരുന്നു. ന്യൂയോര്‍ക്കില്‍ നടന്ന യുഎന്‍ പൊതുസഭാ സമ്മേളനത്തിനിടെയായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച്ച മൂന്ന് മണിക്കൂര്‍ നീണ്ടിരുന്നു. യുഎന്‍ പൊതുസഭയില്‍ പങ്കെടുക്കാന്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ന്യൂയോര്‍ക്കിലെത്തിയിരുന്നു. കൂടിക്കാഴ്ച വളരെ നല്ലതെന്നാണ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചത്. ഹോര്‍മൂസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിന് ഇറാന്‍ മുന്നോട്ടുവയ്ക്കുന്ന നിബന്ധനകള്‍ അരാഗ്ചി അമേരിക്കയെ അറിയിച്ചിട്ടുണ്ട്. നേരത്തെ തന്നെ ഇറാൻ ആവശ്യപ്പെടുന്ന നിബന്ധനകള്‍ ആവര്‍ത്തിക്കുകയായിരുന്നു. യുഎസ് സൈനിക താവളങ്ങള്‍ സ്ഥിതി ചെയ്യുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ ആക്രമണത്തില്‍ പങ്കാളികളാകാന്‍ സാധ്യതയുണ്ടെന്ന് അരാഗ്ചി ആശങ്ക പ്രകടിപ്പിച്ചിരുന്നു.

Content Highlights: The first phase of Iran US talks has begun amid the West Asia conflict, while Iran’s president is scheduled to address the conference.

dot image
To advertise here,contact us
dot image