
തൃശ്ശൂർ: ഒട്ടേറെ കേസുകളിൽ പിടികിട്ടാപ്പുള്ളിയായ കോടാലി ശ്രീധരൻ പൊലീസ് കസ്റ്റഡിയിൽ. ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ കൊരട്ടി പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്. കൊരട്ടിയില് നിന്നാണ് ശ്രീധരനെ പിടികൂടിയത്. കർണാടക പൊലീസ് തിരയുന്ന പിടികിട്ടാപ്പുള്ളിയാണ് കോടാലി ശ്രീധരൻ. വിവാദമായ കുഴൽപ്പണ കടത്ത് കേസിലെ പ്രതിയാണ് ശ്രീധരൻ. കേരളത്തിലെ വിവിധ കോടതികളിൽ വാറന്റ് നിലവിലുണ്ട്. പിടികൂടുമ്പോള് ശ്രീധരന്റെ കൈവശം തോക്കുണ്ടായിരുന്നു.