സംസ്ഥാന സീനിയർ പുരുഷ-വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പിന് ഇന്ന് വയനാട് മാനന്തവാടിയിൽ തുടക്കം

ജില്ലാ സ്പോർട്സ് കൗൺസിലും ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മിറ്റിയും ചേർന്ന് റിപ്പോർട്ടർ ചാനലിന്റെ സഹകരണത്തോടെയാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്

dot image

മാനന്തവാടി: ജില്ലാ സ്പോർട്സ് കൗൺസിലും ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മിറ്റിയും ചേർന്ന് റിപ്പോർട്ടർ ചാനലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സംസ്ഥാന സീനിയർ പുരുഷ-വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പിന് ഇന്ന് വയനാട് മാനന്തവാടിയിൽ തുടക്കമാകും. ജനുവരി 1 മുതൽ 7 വരെ മാനന്തവാടി താഴെയങ്ങാടിയിൽ സജ്ജീകരിച്ച സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക.

റിമാൽ ഗ്രൂപ്പ് ട്രോഫിക്ക് വേണ്ടിയും രാജേഷ് മണ്ണാപറമ്പിൽ മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുമുള്ള ടൂർണമെൻ്റിൽ സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുമുള്ള പുരുഷ-വനിത ടീമുകൾ പങ്കെടുക്കും. വിവിധ ജില്ലാ ടീമുകൾക്ക് വേണ്ടി കെഎസ്ഇബി, ബിപിസിഎൽ, കേരള പോലീസ് തുടങ്ങിയ ടീമുകൾ അണിനിരക്കും.

മന്ത്രിമാർ, MLA മാരായ ഒ ആർ കേളു, ടി സിദ്ധിഖ്, ഐ സി ബാലകൃഷ്ണൻ, ജില്ലാ കളക്ടർ ഡോക്ടർ രേണുരാജ് , മുൻ ഇന്ത്യൻ വോളി താരവും അർജുന അവാർഡ് ജേതാവുമായ ടോം ജോസഫ്, ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ , റിപ്പോർട്ടർ ചാനൽ എം ഡി ആന്റോ അഗസ്റ്റിൻ, മുൻ ഇന്ത്യൻ വോളി കിഷോർ കുമാർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.

വോളിബോൾ ചാമ്പ്യൻഷിപ്പിൽ പ്രമുഖരായ ഡിപ്പാർട്ട്മെൻറ് കളിക്കാരും കേരളത്തിനായി കളിക്കുന്ന നിരവധി സീനിയർ താരങ്ങളും പങ്കെടുക്കും.

dot image
To advertise here,contact us
dot image