
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, എറണാകുളം ജില്ലകളില് യെല്ലോ അലേര്ട്ടാണ്. മറ്റു ജില്ലകള്ക്ക് മഴ മുന്നറിയിപ്പില്ലെങ്കിലും മലയോര മേഖലകളിലുള്ളവര് അലേര്ട്ടിന് സമാനമായ ജാഗ്രത പുലര്ത്തണമെന്ന് നിര്ദ്ദേശമുണ്ട്.
ശബരിമലയില് ദര്ശനത്തിനെത്തിയ പെണ്കുട്ടി കുഴഞ്ഞുവീണ് മരിച്ചുകടലാക്രമണത്തിന് സാധ്യത ഉള്ളതിനാല് തീരദേശമേഖലയില് ജാഗ്രതാ നിര്ദേശം നല്കി. ബീച്ചിലേക്കുള്ള യാത്രകളും കടലില് ഇറങ്ങിയുള്ള വിനോദങ്ങളും പൂര്ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം കേരള കര്ണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.