സ്ത്രീധന പീഡനം: കേരളത്തിൽ 12 വർഷത്തിനിടെ മരിച്ചത് 192 പേർ

ഏറ്റവും കൂടുതൽ സ്ത്രീധന മരണം നടന്നിരിക്കുന്നത് തെക്കൻ കേരളത്തിലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു
സ്ത്രീധന പീഡനം: കേരളത്തിൽ 12 വർഷത്തിനിടെ മരിച്ചത് 192 പേർ

തിരുവനന്തപുരം: 12 വർഷത്തിനിടെ കേരളത്തിൽ റിപ്പോർട്ട് ചെയ്തത് 192 സ്ത്രീധന മരണങ്ങള്‍. 2012 ലാണ് ഏറ്റവും കൂടുതൽ മരണങ്ങള്‍ റിപ്പോർട്ട് ചെയ്തത്. 32 പേരാണ് 2012 ൽ മരിച്ചത്. 2011 മുതൽ 20 23 ഒക്ടോബർ വരെയുള്ള നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കാണിത്. ഏറ്റവും കൂടുതൽ സ്ത്രീധന മരണം നടന്നിരിക്കുന്നത് തെക്കൻ കേരളത്തിലാണ്. കൂടുതൽ പേർ മരിച്ചത് തിരുവനന്തപുത്താണ്.

കുറവ് സ്ത്രീധനമരമണങ്ങള്‍ റിപ്പോർട്ട് ചെയ്തത് 2020 ലാണ്. ഈ വർഷം ഒക്ടോബർ വരെ 11 മരണങ്ങളാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്. അതിൽ മൂന്നു മരണങ്ങൾ തിരുവനന്തപുരം റൂറൽ മേഖലയിലാണ്. സ്ത്രീധന പ്രശ്‌നത്തെ തുടര്‍ന്ന് വിവാഹം മുടങ്ങിയതിലുള്ള മനോവിഷമത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ പിജി വിദ്യാര്‍ഥിനി ഡോ.ഷഹാന ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് സ്ത്രീധന മരണം കേരളത്തില്‍ വീണ്ടും സജീവ ചര്‍ച്ചയാകുന്നത്.

എല്ലാവർക്കും പണമാണ് വലുതെന്നാണ് ആത്മഹത്യാക്കുറിപ്പിൽ ഷഹന എഴുതിയത്. ജൂനിയർ ഡോക്ടർ റുവൈസുമായി ഷഹന പ്രണയത്തിലായിരുന്നു. വിവാഹക്കാര്യം വന്നപ്പോൾ റുവൈസിന്റെ പിതാവ് സ്ത്രീധനം ആവശ്യപ്പെടുകയും റുവൈസ് പിതാവിന്റെ തീരുമാനത്തിനൊപ്പം നിൽക്കുകയും ചെയ്തതോടെ വിവാഹം മുടങ്ങി. ഇതിൽ മനംനൊന്താണ് ഷഹന ആത്മഹത്യ ചെയ്തതെന്നാണ് ഇതുവരെ ലഭിച്ച വിവരം. സംഭവത്തിൽ റുവൈസിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് ഭർത്താവിൽ നിന്നേറ്റ നിരന്തര പീഡനം സഹിക്കാനാകാതെ കൊല്ലത്ത് വിസ്മയ എന്ന യുവതി മരിച്ചതിന്റെ ഞെട്ടൽ മാറും മുമ്പാണ് കേരളത്തിൽ മറ്റൊരു ആത്മഹത്യ കൂടി നടന്നിരിക്കുന്നത്. 2021 ജൂൺ 21നാണ് വിസ്മയ മരിച്ചത്. വിസ്മയയുടെ മരണത്തിൽ ഭർത്താവ് കിരണിന് പത്തുവര്‍ഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയുമാണ്.

പത്തുവര്‍ഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. അഞ്ചുവകുപ്പുകളിലായി ആകെ 25 വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചിരുന്നതെങ്കിലും ശിക്ഷകളെല്ലാം ഒരേകാലയളവില്‍ അനുഭവിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കേസിൽ അറസ്റ്റിലായതോടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com