നവകേരള യാത്രയ്ക്കെതിരെയുള്ള പ്രതിഷേധം ചിത്രീകരിച്ചു; മാധ്യമപ്രവർത്തകർക്ക് ഡിവൈഎഫ്ഐ മർദനം

മാധ്യമപ്രവർത്തകരുടെ ക്യാമറയും മൊബൈലും പിടിച്ചു വാങ്ങാൻ ശ്രമിച്ചു . ഇത് നൽകാതെ വന്നതോടെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. തലയ്ക്കും നെഞ്ചിലും പുറത്തും തുടർച്ചയായി ഇടിച്ചു.

dot image

കൊച്ചി: എറണാകുളത്ത് നവകേരള യാത്രയ്ക്കെതിരെയുള്ള പ്രതിഷേധങ്ങൾ ചിത്രീകരിച്ച മാധ്യമപ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചതായി പരാതി. ദി ഫോർത്ത് ടിവി കൊച്ചി റിപ്പോർട്ടർ വിഷ്ണു പ്രകാശിനെയും ക്യാമറ മാൻ മാഹിൻ ജാഫറിനെയുമാണ് ക്രൂരമായി മർദിച്ചത്.

ബൈക്കിൽ പോയ ചെറുപ്പക്കാരനെ തടഞ്ഞു നിർത്തി ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചത് ഷൂട്ട് ചെയ്തതിനായിരുന്നു ആക്രമണം. മാധ്യമപ്രവർത്തകരുടെ ക്യാമറയും മൊബൈലും പിടിച്ചു വാങ്ങാൻ ശ്രമിച്ചു . ഇത് നൽകാതെ വന്നതോടെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. തലയ്ക്കും നെഞ്ചിലും പുറത്തും തുടർച്ചയായി ഇടിച്ചു. ദൃശ്യങ്ങൾ സംപ്രേഷണം ചെയ്താൽ കൊന്നുകളയുമെന്ന് ഭീഷണത്തിപ്പെടുത്തിയെന്നും മർദ്ദനമേറ്റവർ പറയുന്നു.

'എസ്എഫ്ഐയും ഡിവൈഎഫ്ഐയും മിശ്രവിവാഹ ബ്യൂറോയുമായി നടക്കുകയല്ല'; സമസ്തയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി

പൊലീസ് നോക്കി നിൽക്കുമ്പോഴാണ് ഡി വൈ എഫ് ഐ പ്രവർത്തകർ മാധ്യമപ്രവർത്തകരെ മർദ്ദിച്ചത്. ആലുവ പറവൂർ കവലയിൽ വെച്ചാണ് സംഭവം ഉണ്ടായത്.

dot image
To advertise here,contact us
dot image