ആരോഗ്യ വകുപ്പിലെ വ്യാജ നിയമന ഉത്തരവ്; അരവിന്ദ് വെട്ടിക്കലിനെതിരെ സംഘടനാ നടപടി

യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെതാണ് നടപടി

dot image

തിരുവനന്തപുരം: ആരോഗ്യ വകുപ്പിലെ വ്യാജ നിയമന ഉത്തരവ് കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കലിനെതിരെ സംഘടനാ നടപടി. സംസ്ഥാന സെക്രട്ടറി പദവിയിൽ നിന്നും അരവിന്ദനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെതാണ് നടപടി.

ആരോഗ്യ വകുപ്പിലെ വ്യാജ നിയമന ഉത്തരവ്: യൂത്ത് കോൺഗ്രസ് നേതാവ് കൂടുതൽ തട്ടിപ്പ് നടത്തിയെന്ന് പൊലീസ്

ദേശീയ നേതൃത്വത്തിന്റെ നിർദേശത്തിൽ സംസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി സി ബി പുഷ്പലതയാണ് അരവിന്ദനെ സസ്പെൻഡ് ചെയ്തത്. കോട്ടയം ജനറൽ ആശുപത്രിയിൽ റിസപ്ഷനിസ്റ്റ് തസ്തികയിലേക്ക് വ്യാജ നിയമന ഉത്തരവ് നൽകിയ കേസിലാണ് അരവിന്ദ് വെട്ടിക്കൽ പിടിയിലായത്. ആരോഗ്യവകുപ്പ് ഡയറക്ടറുടെ പരാതിയിൽ തിരുവനന്തപുരം കൺന്റോൺമെന്റ് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം സിജെഎം കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

'ഫാറൂഖ് കോളേജ് മാനേജ്മെന്റിന്റേത് മ്ലേച്ഛമായ സമീപനം'; ജിയോ ബേബിക്ക് എസ്എഫ്ഐ ഐക്യദാർഢ്യം

അരവിന്ദ് പണം വാങ്ങി വ്യാജ നിയമന ഉത്തരവ് നൽകിയെന്നാണ് പൊലീസ് കണ്ടെത്തൽ. കരുനാഗപ്പള്ളി സ്വദേശിനിക്കാണ് നിയമന ഉത്തരവ് നൽകിയത്. ജനുവരി 17ന് ജോലിയിൽ പ്രവേശിക്കാൻ നിർദ്ദേശിക്കുന്നതാണ് ഉത്തരവ്. ഉത്തരവിന്റെ പകർപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആരോഗ്യവകുപ്പ് ഡയറക്ടർ പൊലീസിനെ സമീപിക്കുകയായിരുന്നു. കൺന്റോൺമെന്റ് പൊലീസ് നടത്തിയ അന്വേഷണത്തിൽ അരവിന്ദ് സമാനമായി നിരവധി നിയമന ഉത്തരവുകൾ തയ്യാറാക്കി എന്നും കണ്ടെത്തലുണ്ട്.

ഒന്നരമാസം പ്രായമുളള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസ്; അമ്മയും സുഹൃത്തും റിമാൻഡിൽ

ബെവ്കോയിലും അരവിന്ദ് നിയമന തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ. അഞ്ചിലേറെ പേർ തട്ടിപ്പിന് ഇരയായെന്ന് പൊലീസ് പറഞ്ഞു. അരവിന്ദന്റെ രണ്ട് മൊബൈൽ ഫോണുകൾ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തട്ടിപ്പിൽ കൂടുതൽ പേർ പങ്കാളികളാണോയെന്ന് പരിശോധിച്ചുവരികയാണ്.

dot image
To advertise here,contact us
dot image