സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങിയതെങ്കില്‍ ഗവര്‍ണര്‍ നടത്തിയത് സത്യപ്രതിജ്ഞ ലംഘനം; ഇ പി ജയരാജന്‍

ഗവര്‍ണര്‍ നല്‍കിയത് വ്യാജ മൊഴിയാണ്. മുഖ്യമന്ത്രിയോ മന്ത്രി ആര്‍ ബിന്ദുവോ സമ്മര്‍ദം ചെലുത്തിയിട്ടില്ല
സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങിയതെങ്കില്‍ ഗവര്‍ണര്‍ നടത്തിയത് സത്യപ്രതിജ്ഞ ലംഘനം; ഇ പി ജയരാജന്‍

കൊച്ചി: കണ്ണൂര്‍ വിസി പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടത് പ്രകാരമാണ് ഇടപെട്ടതെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പരാമര്‍ശത്തിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. സര്‍ക്കാരിന്റെ ബാഹ്യസമ്മര്‍ദത്തിന് വഴങ്ങിയതാണെങ്കില്‍ ഗവര്‍ണര്‍ നടത്തിയത് സത്യപ്രതിജ്ഞ ലംഘനമാണെന്ന് ഇ പി ജയരാജന്‍ പറഞ്ഞു.

സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങിയെന്നാണ് ഗവര്‍ണറുടെ മൊഴി. അങ്ങനെയെങ്കില്‍ ഗവര്‍ണര്‍ തല്‍സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ല. ഗവര്‍ണര്‍ നല്‍കിയത് വ്യാജ മൊഴിയാണ്. മുഖ്യമന്ത്രിയോ മന്ത്രി ആര്‍ ബിന്ദുവോ സമ്മര്‍ദം ചെലുത്തിയിട്ടില്ല. ഗവര്‍ണര്‍ ഉചിതമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. സമ്മര്‍ദത്തിന് വഴങ്ങിയെന്ന ഗവര്‍ണറുടെ മൊഴി ആര്‍എസ്എസ് സമ്മര്‍ദ ഫലമാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വന്ന് കണ്ട് ആവശ്യപ്പെട്ട പ്രകാരമാണ് കണ്ണൂര്‍ വിസിയായി ഡോ. ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചതെന്നാണ് വിധിക്ക് ശേഷം ഗവര്‍ണര്‍ പ്രതികരിച്ചത്. എല്ലാ സമ്മര്‍ദ്ദവുമുണ്ടായത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ്. ആദ്യം അദ്ദേഹത്തിന്റെ നിയമോപദേശകന്‍ വന്നു. പിന്നാലെയാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് വന്നതെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.

സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങിയതെങ്കില്‍ ഗവര്‍ണര്‍ നടത്തിയത് സത്യപ്രതിജ്ഞ ലംഘനം; ഇ പി ജയരാജന്‍
കണ്ണൂർ വിസി പുനര്‍നിയമനം; സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെന്ന് ഗോപിനാഥ് രവീന്ദ്രൻ

പുനര്‍നിയമന ആവശ്യം വന്നപ്പോള്‍ തന്നെ അത് ചട്ടവിരുദ്ധമാണെന്ന് താന്‍ സര്‍ക്കാരിനെ അറിയിച്ചതാണ്. എജിയുടെ ഉപദേശം ഉണ്ടെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എജിയുടെ ഉപദേശത്തെ താന്‍ എന്തിന് പരിഗണിക്കാതിരിക്കണം. നിയമ വിരുദ്ധമായ കാര്യമാണ് എങ്കിലും എജി യുടെ ഉപദേശം വന്നപ്പോള്‍ നിയമനം നടത്തിയതാണ്. മുഖ്യമന്ത്രി തന്നെ വന്നുകണ്ട് കണ്ണൂര്‍ അദ്ദേഹത്തിന്റെ നാടാണെന്ന് പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രിയെ കരുവാക്കിയതാണ്. മുഖ്യമന്ത്രി അധികാരത്തില്‍ തുടരണോ എന്നത് ഒരു ധാര്‍മിക പ്രശ്‌നമാണ്. താന്‍ ആരുടെയും രാജി ആവശ്യപ്പെടുന്നില്ല. രാജി വെക്കണോ എന്ന് അദ്ദേഹം തീരുമാനിക്കട്ടെ. കര്‍മ്മ അങ്ങനെയാണ്, അത് നിങ്ങളെ വേട്ടയാടുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com