
കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിലെ മുഖ്യപ്രതി പി സതീഷ് കുമാറിൻ്റെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ എറണാകുളം പ്രത്യേക പിഎംഎൽഎ കോടതിയാണ് വിധി പറയുന്നത്. കേസിലെ 55 പ്രതികൾക്കും എതിരെ ഇ ഡി കുറ്റപത്രം നൽകിയിട്ടുണ്ട്. കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിൽ പി സതീഷ് കുമാറിന് പ്രധാന പങ്കുണ്ട് എന്നായിരുന്നു ഇഡിയുടെ വാദം.
സിപിഐഎം നേതാവ് പിആര് അരവിന്ദാക്ഷൻ ഉൾപ്പടെയുള്ളവർ സതീഷ് കുമാറിൻ്റെ ബിനാമി ആയിരുന്നു എന്നാണ് ഇഡി വാദമുയർത്തിയത്. ഇതിനായി സഹോദരൻ പി ശ്രീജിത്തിനെയും മുന്നിൽ നിർത്തി സാമ്പത്തിക ക്രമക്കേട് നടത്തി എന്നാണ് ഇഡി വാദം. കെട്ടിച്ചമച്ച വാദങ്ങൾ ആണ് ഇഡി ഉയർത്തിയത് എന്നും തെളിവുകൾ ഇല്ലാതെയാണ് അറസ്റ്റ് എന്നുമായിരുന്നു സതീഷ് കുമാറിൻ്റെ വാദം. കേസിലെ മറ്റ് രണ്ട് പ്രതികളായ സികെ ജിൽസ്, പി ആർ അരവിന്ദാക്ഷൻ എന്നിവരുടെ ജാമ്യാപേക്ഷ വിചാരണ കോടതിയുടെ പരിഗണനയിലാണ്.
നേരത്തെ ജാമ്യാപേക്ഷയെ എതിർത്തു കൊണ്ട് കരിവന്നൂർ കള്ളപ്പണ ഇടപാടിലെ സതീഷ് കുമാറിൻ്റെ പങ്കാളിത്തമാണ് ഇഡി പ്രധാനമായും ചൂണ്ടിക്കാണിച്ചിരുന്നത്. കരുവന്നൂര് കള്ളപ്പണ ഇടപാട് കേസില് മുന് മന്ത്രി എസി മൊയ്തീന്റെ ബിനാമിയായി പി സതീഷ് കുമാര് പ്രവര്ത്തിച്ചുവെന്ന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 100ന് 10 രൂപ നിരക്കില് പി സതീഷ് കുമാര് പലിശ ഈടാക്കിയെന്നും ഇഡി പറയുന്നു.
സിപിഐഎം നേതാവ് എം കെ കണ്ണനെതിരെയും മുന് ഡിഐജി എസ് സുരേന്ദ്രന്, വ്യാപാരി വ്യവസായി സമിതി നേതാവ് ബിന്നി ഇമ്മട്ടി തുടങ്ങിയവര്ക്ക് എതിരെയും മൊഴിയുണ്ട്. മുന് ഡിഐജി എസ് സുരേന്ദ്രന് വസ്തു തര്ക്കത്തില് ഇടനിലക്കാരനായി പണം കൈപ്പറ്റിയെന്നും പി സതീഷ് കുമാറിന്റെ ജാമ്യാപേക്ഷയെ എതിര്ത്ത് ഇഡി കോടതിയെ അറിയിച്ചു.
കരുവന്നൂര് കള്ളപ്പണ ഇടപാട് കേസ്;എസി മൊയ്തീന്റെ ബിനാമിയായി പി സതീഷ്കുമാര് പ്രവര്ത്തിച്ചുവെന്ന് ഇഡിപി സതീഷ് കുമാറിന് വേണ്ടി വസ്തു തര്ക്കത്തില് എസ് സുരേന്ദ്രന് ഇടനിലക്കാരനായി പണം കൈപ്പറ്റിയെന്നും ഇഡി പ്രത്യേക കോടതിയില് വാദമുയര്ത്തി. പി സതീഷ് കുമാറിന്റെ ജാമ്യാപേക്ഷയെ എതിര്ത്താണ് മുഖ്യസാക്ഷി കെ എ ജിജോറിന്റെ മൊഴി ഇഡി കോടതിയില് വായിച്ചത്.
കരുവന്നൂര് സഹകരണ ബാങ്ക് ഇടപാട് കേസില് സിപിഐഎം നേതാക്കള്ക്കെതിരെ പി ആര് അരവിന്ദാക്ഷന് മൊഴി നല്കിയതായി എന്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് സതീഷ് കുമാറിൻ്റെ ജാമ്യഹർജി പരിഗണിക്കുമ്പോൾ കോടതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. കേസിലെ ഒന്നാം പ്രതിയായ പി സതീഷ് കുമാറില് നിന്നും മുന് മന്ത്രി എ സി മൊയ്തീന് രണ്ട് ലക്ഷം രൂപയും മുന് എം പി പി കെ ബിജു അഞ്ച് ലക്ഷം രൂപയും കൈപറ്റി. സതീഷ് കുമാറും എല്ഡിഎഫ് കണ്വീനര് ഇ പി ജയരാജനും തമ്മില് അടുത്ത ബന്ധമുണ്ടെന്നും പി ആര് അരവിന്ദാക്ഷന് മൊഴി നല്കിയതായി ഇ ഡി കോടതിയില് പറഞ്ഞിരുന്നു.
2015-16 കാലയളവില് പി സതീഷ് കുമാറില് നിന്ന് 36 ലക്ഷം രൂപ ദേശാഭിമാനി പബ്ലിക്കേഷന്സ് കൈപറ്റി. രണ്ട് തവണയായി പണം നല്കിയതിന്റെ തെളിവുകള് ലഭിച്ചുവെന്നും ഇ ഡി കോടതിയെ അറിയിച്ചു. പി സതീഷ്കുമാറിന്റെ ജാമ്യാപേക്ഷയെ എതിര്ക്കവെയായിരുന്നു ഇ ഡി ഇക്കാര്യങ്ങൾ കോടതിയെ അറിയിച്ചത്.
കരുവന്നൂര് കള്ളപ്പണ ഇടപാട് കേസ്; സിപിഐഎം നേതാക്കള്ക്കെതിരെ അരവിന്ദാക്ഷന് മൊഴി നല്കിയെന്ന് ഇ ഡി