നവ കേരള സദസ്സ്; 10-ാം ദിനം നാല് മണ്ഡലങ്ങളിൽ റിപ്പോർട്ടർ ടിവിക്ക് മുന്നോട്ട് വയ്ക്കാനുള്ള പ്രശ്നങ്ങൾ

തിരൂർ, താനൂർ, തവനൂർ, പൊന്നാനി എന്നീ മണ്ഡലങ്ങളിൽ സർക്കാരിൻ്റെ ശ്രദ്ധ പതിയേണ്ടതും പരിഹരിക്കപ്പെടേണ്ടതുമായ 10 വിഷയങ്ങൾ വീതം റിപ്പോർട്ടർ ടിവി മുന്നോട്ടുവയ്ക്കുന്നു
നവ കേരള സദസ്സ്; 10-ാം ദിനം 
നാല് മണ്ഡലങ്ങളിൽ റിപ്പോർട്ടർ ടിവിക്ക് മുന്നോട്ട് വയ്ക്കാനുള്ള പ്രശ്നങ്ങൾ

മലപ്പുറം : നവകേരള സദസ്സ് പത്താം ദിനം പിന്നിടുന്നത് മലപ്പുറം ജില്ലയിലെ നാല് നിയമസഭാ മണ്ഡലങ്ങളിലൂടെയാണ്. തിരൂർ, താനൂർ, തവനൂർ, പൊന്നാനി എന്നീ മണ്ഡലങ്ങളിൽ സർക്കാരിൻ്റെ ശ്രദ്ധ പതിയേണ്ടതും പരിഹരിക്കപ്പെടേണ്ടതുമായ 10 വിഷയങ്ങൾ വീതം റിപ്പോർട്ടർ ടിവി മുന്നോട്ടുവയ്ക്കുന്നു.

നവകേരള സദസ്സിൻ്റെ ഭാഗമായി പൊതുജനങ്ങളുടെ പരാതികൾ കേൾക്കുന്നതിനും പരിഹാര നടപടികൾ സ്വീകരിക്കുന്നതിനും വിപുലമായ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകൾക്കും പ്രായമായവർക്കും പരാതികൾ സമർപ്പിക്കാൻ പ്രത്യേകം കൗണ്ടറുകളാണ് നവകേരള സദസ്സിൻ്റെ വേദിയിൽ ഒരുക്കിയിരിക്കുന്നത്. പരാതി പരിഹരിച്ചോ, വൈകുന്നെങ്കിൽ കാരണമെന്ത് തുടങ്ങിയവ രണ്ടാഴ്ച്ചയ്ക്കുള്ളിൽ പരാതിക്കാരനെ അറിയിക്കും. പരാതിയുടെ സ്ഥിതി www.navakeralasadas.kerala.gov.in നിന്ന് അറിയാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിൻ്റെ ഭാഗമായി സന്ദർശിക്കുന്ന 140 മണ്ഡലങ്ങളിലും സർക്കാർ അടിയന്തിര ശ്രദ്ധ നൽകി പരിഹരിക്കേണ്ട വിഷയങ്ങൾ റിപ്പോർട്ടർ ടി വിക്ക് മുന്നോട്ട് വയ്ക്കാനുണ്ട്.

തിരൂർ മണ്ഡലവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും സംഘത്തിനും മുന്നിൽ റിപ്പോർട്ടർ ടി വി ചൂണ്ടിക്കാണിക്കുന്ന അടിയന്തരമായി പരിഹരിക്കേണ്ട 10 പരാതികൾ

1. വീർപ്പുമുട്ടി തിരൂർ ജില്ലാ ആശുപത്രി, ജീവനക്കാരും വേണം

2. ഇടപെടൽ കാത്ത് തിരൂർ വെറ്റില കർഷകർ

3. മലയാളം സർവകലാശാലക്കും വേണം സ്വന്തമായൊരു ക്യാമ്പസ്

4. വികസനം കാത്ത് തിരൂർ ഗൾഫ് മാർക്കറ്റ്

5. തിരൂർ പുഴ സംരക്ഷണ പദ്ധതി നടപ്പാക്കണം

6. പണിതീരാതെ പൊലീസ് ലൈൻ പൊന്മുണ്ടം ബൈപ്പാസ് റോഡ്

7. പുഴയോരങ്ങളിൽ മാലിന്യം തള്ളൽ രൂക്ഷം

8. പ്രാദേശിക റോഡുകളുടെ വികസനം പൂർത്തിയാക്കണം

9. ഗ്രാമീണ റൂട്ടുകളിൽ കൂടുതൽ കെഎസ്ആർടിസി സർവീസുകൾ വേണം

10. ഗതാഗതക്കുരുക്കിലമർന്ന് തിരൂർ നഗരം

താനൂർ മണ്ഡലവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും സംഘത്തിനും മുന്നിൽ റിപ്പോർട്ടർ ടി വി ചൂണ്ടിക്കാണിക്കുന്ന അടിയന്തരമായി പരിഹരിക്കേണ്ട 10 പരാതികൾ

1. പണി തീരാതെ തെയ്യാല റോഡ് റെയിൽവേ മേൽപാലം

2. തകർന്ന് കിടക്കുന്ന ഗ്രാമീണ റോഡുകൾ

3. കുടിവെള്ളമില്ലാതെ തീരദേശം

4. താനൂർ ഗവണ്മെന്റ് കോളേജിന് സ്വന്തമായൊരു കെട്ടിടം

5. താനൂർ തൂവൽതീരം പാലം അറ്റാച്ച് റോഡ് യാഥാർഥ്യമാക്കണ്ടം

6. പ്രഖ്യാപനത്തിൽ ഒതുങ്ങി പൊന്മുണ്ടം ബൈപാസ്

7. വികസനം കാത്ത് തീരദേശ മേഖല

8. മതിയായ സൗകര്യങ്ങളില്ലാതെ താനൂർ താലൂക്ക് ആശുപത്രി

.9 അടിസ്ഥാന വികസനം പൂർത്തിയാകാതെ സ്റ്റേഡിയങ്ങൾ

10.. നെൽ കർഷകരുടെ ആശങ്കകൾ പരിഹരിക്കണം

തവനൂർ മണ്ഡലവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും സംഘത്തിനും മുന്നിൽ റിപ്പോർട്ടർ ടി വി ചൂണ്ടിക്കാണിക്കുന്ന അടിയന്തരമായി പരിഹരിക്കേണ്ട 10 പരാതികൾ

1. കടലാസിൽ ഒതുങ്ങി എടപ്പാൾ മിനി സിവിൽ സ്റ്റേഷൻ

2. പ്രവർത്തനം ആരംഭിക്കാത്ത എടപ്പാൾ മാതൃ ശിശു ആശുപത്രി

3. തകരാർ തീരാത്ത ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജ്

4. വേണം തിരുനാവായ-തവനൂർ പാലം

5. പണിതിട്ടും തീരാത്ത ഒളമ്പക്കടവ് പാലം

6. തവനൂർ ഗവണ്മെന്റ് കോളേജിന് കോഴ്‌സുകൾ വേണം

7. അടിസ്ഥാന വികസനവും കോഴ്സുകളും കാത്ത് കേളപ്പജി കാർഷിക ഇൻസ്റ്റിറ്റ്യൂട്ട്

8. രൂക്ഷമായ കുടിവെള്ള ക്ഷാമം

9. തീരദേശ ഹൈവേ വീതികൂട്ടലും സ്ഥലമേറ്റെടുപ്പും വേഗത്തിലാകണം

10. കൂട്ടായിയിൽ തീരദേശ മേഖലക്ക് ഒരു പൊലീസ് സ്റ്റേഷൻ

പൊന്നാനി മണ്ഡലവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും സംഘത്തിനും മുന്നിൽ റിപ്പോർട്ടർ ടി വി ചൂണ്ടിക്കാണിക്കുന്ന അടിയന്തരമായി പരിഹരിക്കേണ്ട 10 പരാതികൾ

1. വേണമൊരു സർക്കാർ ഗവൺമെന്റ് കോളേജ്

2. കടലാക്രമണം പരിഹരിക്കാൻ സമഗ്ര പാക്കേജ്

3. തകർന്ന് കിടക്കുന്ന പൊന്നാനി-നരിപ്പറമ്പ് റോഡ്

4. പരിഹാരം വേണം കുടിവെള്ള ക്ഷാമത്തിന്

5. ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്ത താലൂക്ക് ആശുപത്രി

6. മാതൃശിശു ആശുപത്രിക്കും വേണം ജീവനക്കാർ

7. പൊന്നാനിക്കൊരു പുനരധിവാസ പാക്കേജ്

8. പൊളിഞ്ഞു വീഴാനൊരുങ്ങി പൊന്നാനി കോടതി സമുച്ചയം

9. കടലാസിൽ ഒതുങ്ങി ഹൗറ പാലം

10. പ്രഖ്യാപനത്തിൽ ഒതുങ്ങിയ 'മലബാർ പോർട്ട്'

Related Stories

No stories found.
logo
Reporter Live
www.reporterlive.com