
കൊച്ചി: ഹരിനാരായണന് വേണ്ടി തിരുവനന്തപുരത്ത് നിന്ന് ഹൃദയം കൊച്ചിയിലെത്തിച്ചു. ഹെലികോപ്റ്ററില് കൊച്ചി ഗ്രാന്ഡ് ഹയാത്തില് എത്തിച്ച ഹൃദയം ആംബുലന്സില് രണ്ടര മിനിറ്റുകൊണ്ട് ലിസി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആറ് മണിക്കൂറിനുള്ളില് ഹൃദയം മാറ്റിവെക്കല് ശസ്ത്രക്രിയ പൂര്ത്തിയാക്കുമെന്ന് ഡോക്ടര് ജോസ് ചാക്കോ പെരിയപ്പുറം പ്രതികരിച്ചു.
തിരുവനന്തപുരത്ത് മസ്തിഷ്കമരണം സംഭവിച്ചയാളുടെ ഹൃദയമാണ് കായംകുളം സ്വദേശിയായ ഹരിനാരായണന് കൈമാറിയത്. ഡയലേറ്റഡ് കാര്ഡിയോ മയോപതി എന്ന അസുഖം ബാധിച്ച് ഹരിനാരായണന് ഹൃദയത്തിന്റെ പ്രവര്ത്തനക്ഷമത നഷ്ടപ്പെടുകയായിരുന്നു. രണ്ട് വര്ഷം മുമ്പ് ഇതേ അസുഖം ബാധിച്ച് ഹരിനാരായണന്റെ സഹോദരന് സൂര്യനാരായണനും ലിസി ആശുപത്രിയില് ഹൃദയം മാറ്റി വച്ചിരുന്നു.
'ഒളിക്കാനും മറയ്ക്കാനും ഇല്ലാത്തതിനാല് ആശങ്കയില്ല'; ചോദ്യം ചെയ്യലിനെത്തി രാഹുല് മാങ്കൂട്ടത്തില്മസ്തിഷ്ക മരണം സംഭവിച്ച സ്റ്റാഫ് നഴ്സ് സെല്വിന് ശേഖറിന്റെ അവയവമാണ് ദാനം ചെയ്യുന്നത്. ഒരു വൃക്കയും പാന്ക്രിയാസും ആസ്റ്റര് മെഡി സിറ്റിയില് ചികിത്സയില് ഉള്ള രോഗിക്കും മറ്റൊരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്ക് തന്നെ നല്കുമെന്നുമാണ് വിവരം. സെല്വിന്റെ കണ്ണുകള് തിരുവനന്തപുരം കണ്ണാശുപത്രിയില് ദാനം ചെയ്യും.