നൂറനാട്ടെ മണ്ണെടുപ്പ്; ജില്ലാകളക്ടറുടെ പരിശോധനാ റിപ്പോർട്ട് ഇന്ന് സമർ‍പ്പിക്കും

പാലമേലിൽ നേരിട്ടെത്തി പരിശോധന നടത്തിയ കളക്ടർ റവന്യൂ-ജിയോളജി വകുപ്പുകളോടും വിശദാംശങ്ങൾ തേടി
നൂറനാട്ടെ മണ്ണെടുപ്പ്; ജില്ലാകളക്ടറുടെ പരിശോധനാ റിപ്പോർട്ട് ഇന്ന് സമർ‍പ്പിക്കും

ആലപ്പുഴ: നൂറനാട് മറ്റപ്പള്ളിയിലെ മണ്ണെടുപ്പിനെ കുറിച്ചുള്ള ജില്ലാകളക്ടറുടെ പരിശോധനാ റിപ്പോർട്ട് ഇന്ന് സർക്കാരിന് സമർപ്പിക്കും. മണ്ണെടുപ്പ് വിവാദമായതോടെ കളക്ടർ ജോൺ വി സാമുവലിനോട് റിപ്പോർട്ട് തയ്യാറാക്കാൻ മന്ത്രി പി പ്രസാദ് വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിൽ നിർദേശിച്ചിരുന്നു.

കഴിഞ്ഞയാഴ്ച പാലമേലിൽ നേരിട്ടെത്തി പരിശോധന നടത്തിയ കളക്ടർ റവന്യൂ-ജിയോളജി വകുപ്പുകളോടും വിശദാംശങ്ങൾ തേടി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതിയെ ധരിപ്പിക്കാനും സർവ്വകക്ഷി യോഗത്തിൽ തീരുമാനം ആയിരുന്നു. പരിസ്ഥിതി പഠനം അനുസരിച്ചല്ല അനുമതി നല്‍കിയതെന്നും ഇക്കാര്യം ബോധ്യപ്പെട്ടെന്നും സര്‍വ്വകക്ഷി യോഗത്തിന് ശേഷം മന്ത്രി പി പ്രസാദ് പ്രതികരിച്ചു. വിവരങ്ങള്‍ കോടതിയെ ധരിപ്പിക്കും. മണ്ണെടുപ്പിന് മുമ്പ് നടക്കേണ്ട നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ല. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രോട്ടോകോള്‍ പാലിച്ചിട്ടില്ല. ജിയോളജി വകുപ്പില്‍ വീഴ്ച്ചയുണ്ടായോ എന്ന് പരിശോധിക്കും. സ്ഥല പരിശോധന ജിയോളജി വകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

നൂറനാട്ടെ മണ്ണെടുപ്പ്; ജില്ലാകളക്ടറുടെ പരിശോധനാ റിപ്പോർട്ട് ഇന്ന് സമർ‍പ്പിക്കും
പ്രതിഷേധം ഫലം കണ്ടു, നൂറനാട് മണ്ണെടുപ്പ് നിര്‍ത്തിവെക്കും; സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനം

ഹൈവേ നിർമ്മാണത്തിന്റെ മറവിൽ പാലമേൽ മറ്റപ്പള്ളി മലയിൽ നിന്നും മണ്ണെടുക്കാനുള്ള നീക്കം നാട്ടുകാർ രണ്ട് വട്ടമാണ് തടഞ്ഞത്. മണ്ണെടുപ്പിനെതിരെ സമരം ചെയ്തവരെയും ജനപ്രതിനിധികളെയും പൊലീസ് കായികമായി നേരിട്ടതോടെയാണ് വിഷയത്തിൽ സർക്കാർ ഇടപെട്ടത്.

നൂറനാട്ടെ മണ്ണെടുപ്പ്; ജില്ലാകളക്ടറുടെ പരിശോധനാ റിപ്പോർട്ട് ഇന്ന് സമർ‍പ്പിക്കും
നൂറനാട്ടെ മണ്ണെടുപ്പ്; 'ജനങ്ങൾക്കൊപ്പം, ജനങ്ങളെ കേൾക്കും': മന്ത്രി പി പ്രസാദ്

2008 മുതൽ പ്രദേശത്ത് മണ്ണെടുക്കാനുള്ള നീക്കം നാട്ടുകാർ എതിർത്തിരുന്നു. ഹൈവേ നിർമ്മാണത്തിന്റെ പേരിൽ കൂട്ടിക്കൽ കൺസ്ട്രക്ഷൻസ് എന്ന കമ്പനിയാണ് നിലവിൽ മണ്ണെടുത്തിരുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com